സോഹാർ : സൊഹാർ സെൻറ്.ജോർജ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാദർ സാജു പാടാച്ചിറയുടെ കാർമികത്വത്തിൽ ഹാശാ ആഴ്ചയുടെ ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു .ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ചയാണ് ഓശാന ഞായർ അഥവാ കുരുത്തോല പെരുന്നാൾ എന്നറിയപ്പെടുന്നത്.ക്രിസ്തീയ വിശ്വാസികൾ കുരിശിലെ റ്റപ്പെടുന്നതിനു മുൻപ് യേശു ജറുസലേമിലേക്ക് കഴുത പുറത്തേറി വന്ന വരവിൽ ഒലിവ് മരച്ചില്ലും ഈന്തപന ഓലയും വിരിച്ചു ” ഓശാന ഓശാന ദാവിദിൻ പുത്രന് ഓശാന ” എന്ന് പാടികൊണ്ട് സാധാരണ ക്കാരായ വിശ്വാസികൾ സ്വീകരിച്ച ബൈബിൾ വാക്യത്തിനെ പിൻപറ്റിയാണ് ഓശാന പെരുന്നാൾ കൊണ്ടാടുന്നത്.
ഓശാന പെരുന്നാൾ വളരെ ഭക്തിയാദര പൂർവ്വം കുരുത്തോലകൾ പിടിച്ചും ,പൂക്കൾ കൊണ്ട് ദേവാലയം അലങ്കരിച്ചും മറ്റു ഇടവകൾ കൊണ്ടാടിയതുപോലെ സോഹാറിലെവിശ്വാസികളും കൊണ്ടാടി. ക്രിസ്തുവിന്റെ പീഡാനുഭവത്തെയും പുനരുദ്ധാനത്തേയും അനുസ്മരിച്ചുകൊണ്ട് പെസഹാ,ദുഃഖ:വെള്ളി ,ദുഃഖ ശനി ,ഉയിർപ്പ് തുടങ്ങിയ വിവിധ ശുശ്രൂഷകൾക്ക് ആണ് ഇനിയുള്ള ദിവസങ്ങളിൽ നടത്തപ്പെടുന്നത്. എല്ലാ വിശ്വാസികളും പ്രാർത്ഥനയോടും ഉപവാസത്തോടെയും ശുശ്രുഷകളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണം എന്ന് റവറന്റ് ഫാദർ സാജു പാടാച്ചിറ ഓർമ്മിപ്പിച്ചു