ദമ്മാം: സൗദി കിഴക്കന്‍ പ്രവിശ്യയിലെ പ്രവാസി കാല്‍പന്ത് കൂട്ടായ്മയായ ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍ (ഡിഫ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ദമാം പാരഗൺ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സംഗമത്തില്‍ മുതിർന്ന മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ട്പുഴ ഇഫ്താർ സന്ദേശം നല്‍കി. പ്രവാസത്തിന്റെ പരിമിതികളെ ത്യാഗപൂർണ്ണ അവസരമാക്കി ജീവിത കർമ്മങ്ങൾ നന്മയുള്ളതാക്കി നോമ്പിന്റെ യതാര്‍ത്ഥ ചൈതന്യം ഉൾകൊള്ളുമ്പോഴാണ് റമദാൻ ഏറെ അനുഗ്രഹീതമാവുന്നതെന്ന് സാജിദ് ആറാട്ടുപുഴ പറഞ്ഞു. ഡിഫ പ്രസിഡണ്ട് മുജീബ് കളത്തിൽ അധ്യക്ഷനായിരുന്നു. നിസ്വാർത്ഥമായ സേവനത്തിലൂടെ പതിനാറ് വർഷക്കാലം സൗദി കിഴക്കൻ പ്രവിശ്യയിൽ നിറഞ്ഞു നിന്ന് പ്രവാസത്തോട് വിട പറയുന്ന അൽ-മുന ഇന്‍റര്‍ നാഷണല്‍ സ്കൂൾ പ്രിൻസിപ്പൽ കെ.പി മമ്മു മാസ്റ്റർക്ക് ചടങ്ങിൽ ഡിഫ യാത്രയയപ്പ് നൽകി. ഡിഫ ഭാരവാഹികളായ മന്‍സൂര്‍ മങ്കട, നാസര്‍ വെള്ളിയത്ത് എന്നിവർ മമ്മു മാസ്റ്ററെ പൊന്നാടയണിയിച്ചു. മുജീബ് കളത്തില്‍ ഉപഹാരവും സമ്മാനിച്ചു. ഡോക്ടർ ടി. പി മുഹമ്മദ്, അബ്ദുല്‍ഖാദർ മാസ്റ്റർ വാണിയമ്പലം, റഫീഖ് കൂട്ടിലങ്ങാടി, സകീര്‍ വള്ളക്കടവ്, ജൌഹര്‍ കുനിയില്‍, നസീബ് വാഴക്കാട്, ഫസല്‍ ജിഫ്രി, നൌഫല്‍ പരി, ആശി നെല്ലിക്കുന്ന്, ശമീർ കൊടിയത്തൂർ , തോമസ് തൈപറമ്പില്‍,ശരീഫ് മാണൂര്‍, മണി പത്തിരിപാല, നൗശാദ് മുത്തേടം, ഇബ്രാഹിം മുല്ല്യാകുര്‍ഷി തുടങ്ങിയവര്‍ സംബന്ധിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹികളായ ലിയാക്കത്ത് കരങ്ങാടന്‍, സഹീർ മജ്ദാൽ, മുജീബ് പാറമ്മൽ, ജാബിർ ഷൗക്കത്ത്, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ജനറൽ സെക്രട്ടറി ഷനൂബ് കൊണ്ടോട്ടി സ്വാഗതവും, ട്രഷറർ അഷ്‌റഫ് സോണി നന്ദിയും പറഞ്ഞു. ഡിഫക്ക് കീഴിലെ വിവിധ ക്ലബ്ബ് പ്രതിനിധികൾ സംഗമത്തില്‍ പങ്കെടുത്തു.
Home GULF Saudi Arabia ദമാം ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന്‍ ഇഫ്താർ സംഗമവും മമ്മു മാസ്റ്റര്‍ക്ക് യാത്രയപ്പ് പരിപാടിയും സംഘടിപ്പിച്ചു