മനാമ: പ്രശസ്ത പ്രഭാഷകനും എഴുത്തുകാരണമായ എംഎം അക്ബറിന്റെ പരിപാടികളുടെ ഏകോപനത്തിനായി അൽ ഫുർഖാൻ സെന്റർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ സ്വാഗത സംഘം ചേർന്നു. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ ഈദ് അവധി ദിനങ്ങളിൽ മൂന്ന് ദിവസങ്ങളിലായി വിവിധ പരിപാടികൾക്ക് രൂപം നൽകി. പൊതു പ്രഭാഷണവും സംശയ നിവാരണവും മുഹറഖ് ഇസ്ലാഹ് ഓഡിറ്റോറിയത്തിൽ നടക്കും. കൂടാതെ ലിബറലിസവും സ്വതന്ത്ര ചിന്തകളും എന്ന പേരിൽ കൗമാരക്കാരിലും യുവാക്കളിലും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന അധാർമ്മിക പ്രവണതകളുടെ പശ്ചാത്തലത്തിൽ എത്തീസം, ലിബറലിസം, ഹിജാബ്, ജെന്റർ ന്യുട്രാലിറ്റി, ട്രാൻസ് ജെന്റർ, ഹോമോസെക്ഷ്വാലിറ്റി, പോർണോഗ്രാഫി, ഡ്രഗ് അഡിക്ഷൻ എന്നീ വിഷയങ്ങൾ ഉൾകൊള്ളുന്ന സെഷൻ ടീനേജ് വിദ്യാർത്ഥികൾക്കായി ടീൻസ് മീറ്റ് ശവ്വാൽ രണ്ടിന് രാവിലെ ഒൻപത് മണിക്ക് മനാമ കെഎംസിസി ഹാളിലും സമൂഹ മാധ്യമങ്ങളുടെ ദുരുപയോഗവും ദുസ്വാധീനവും കുടുംബ ബന്ധത്തിൽ വിള്ളലുകൾ തീർക്കുന്ന പ്രവണതകളുടെ സാഹചര്യത്തിൽ പ്രസ്തുത വിഷയം ചർച്ച ചെയ്യുന്ന വനിതാ സംഗമവും ശവ്വാൽ രണ്ടിന് ഉച്ച തിരിഞ്ഞു മൂന്ന് മണിക്ക് മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിക്കുന്നതായും സംഘാടകർ അറിയിച്ചു.മൂന്ന് ശേഷനുകളിലായി നടക്കുന്ന പരിപാടികളുടെ സംഘാടനത്തിനായി രൂപീകരിച്ച സ്വാഗതം സംഘം കമ്മിറ്റി ഭാരവാഹികളായി മുഖ്യരക്ഷാധികാരി: അബ്ദുൽ മജീദ് കുറ്റ്യാടി രക്ഷാധികാരി നൗഷാദ് സ്കൈ ചെയർമാൻ: സൈഫുല്ല ഖാസിം വൈസ് ചെയർമാൻ: ഹംസ മേപ്പാടി ജനറൽ കൺവീനർ: സുഹൈൽ മേലടി ജോയിന്റ് കൺവീനർ: നൂറുദ്ദീൻ ഷാഫി സബ് കമ്മിറ്റികളായ പ്രോഗ്രാം ചെയർമാൻ: സിറാജ് മേപ്പയൂർ കൺവീനർ: അബ്ദുസ്സലാം ബേപ്പൂർ, പബ്ലിസിറ്റി: ചെയർമാൻ: സഫീർ കെകെ, കൺവീനർ: ആശിഖ് എം.പി, ജോയിന്റ് കൺവീനർമാർ റമീസ്, നബീൽ ഇബ്റാഹീം, പ്രസൂൺ, വെന്യു: ചെയർമാൻ: അബ്ദുറഹ്മാൻ മുള്ളങ്കോത്ത്, കൺവീനർ: മനാഫ് കബീർ, റഫ്റഷ്മന്റ്: ചെയർമാൻ ഇൽയാസ് കൺവീനർ: യൂസുഫ് കെ.പി, വളണ്ടിയർ: ചെയർമാൻ: മുന്നാസ്, കൺവീനർ: ഫാറൂഖ് മാട്ടൂൽ, സൗണ്ട്, വീഡിയോ ഫോട്ടൊ: അനൂപ്, പ്രസൂൺ, നാസർ, റിസപ്ഷൻ: നഷാദ് സ്കൈ, ഫൈനാൻസ്: ചെയർമാൻ: ഷറഫുദ്ദീൻ കൊല്ലം കൺവീനർ മൂസ സുല്ലമി എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തിൽ മൂസ സുല്ലമി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് കുറ്റ്യാടി, ഹംസ മേപ്പാടി, നൂറുദ്ദീൻ ഷാഫി എന്നിവർ സംസാരിച്ചു. സുഹൈൽ മേലടി സ്വാഗതവും അബ്ദുസ്സലാം ബേപ്പൂർ നന്ദിയും പറഞ്ഞു.