കെ എസ് സിഎ മന്നംജയന്തി ആഘോഷവും അവാർഡ് ദാന ചടങ്ങും നടന്നു

മനാമ:കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ മന്നം ജയന്തി ആഘോഷവും അവാർഡ് ദാന ചടങ്ങും വളരെ വിപുലമായി ഇന്ത്യൻ സ്കൂൾ ജെഷന്മാൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.2022 ലെ മന്നം അവാർഡ് ഈ വർഷം നൽകി ആദരിച്ചത് പ്രശസ്ത സിനിമ നടനും , നിർമ്മാതവും സംവിധായകനുമായാ ശ്രീ ഉണ്ണി ഉണ്ണിമുകുന്ദനാണ്.മന്നം അവാർഡ് കൂടതെ വൈഖരി അവാർഡ് ശ്രീ ശ്രീജിത്ത് പണിക്കർ , ലീഡർഷിപ് ഇൻ കമ്മ്യൂണിറ്റി സർവീസ് അവാർഡ് ശ്രീ യൂസിഫ് ലൊരി, ഹ്യൂമാനിറ്റേറിയൻ അവാർഡ് ശ്രീ ബാബുരാജ് , ബിസിനസ് യൂത്ത് ഐക്കൺ അവാർഡ് ശരത് പിള്ള എന്നിവക്ക് നൽകി ആദരിച്ചു.
കെ എസ് സി എ പ്രസിഡന്റ് ശ്രീ പ്രവീൺ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീ സതീഷ് നാരായണൻ സ്വാഗതം പറഞ്ഞു . വലിയ ജനസാന്നിധ്യത്തിൽ നടന്ന വിപുലമായ മന്നം ജയന്തി ആഘോഷവും അവാർഡ് ദാനച്ചടങ്ങിലും ബഹറിനിലെ വിവിധ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖർ പങ്കെടുക്കുകയുണ്ടായി.