ബഹ്റൈൻ നവകേരള ചാരിറ്റി വിംഗി ന്റെ പെരുന്നാൾ സമ്മാനമായി കാസിം നാടണഞ്ഞു.

മനാമ : കഴിഞ്ഞ ഒൻപത് വർഷമായി നാട്ടിൽ പോകാതെ ഗുദൈബിയയിൽ താമസക്കാരനായ കാസർക്കോട് കാഞ്ഞങ്ങാട് സ്വദേശി കാസിം ചേരാമാഡത്തിനെ പെരുന്നാൾ ദിനത്തിൽ നാട്ടിലേക്ക് അയക്കാൻ സാധിച്ച നിർവൃതിയോടെ ബഹ്റൈൻ നവകേരളയും ചാരിറ്റി കൺവീനർ എം.സി.പവിത്രനും .കാസിം ഒരു മാസം മുമ്പാണ് പവിത്രനുമായി ബന്ധപ്പെടുന്നത്. ഭക്ഷണത്തിനും താമസത്തിനും ബുദ്ധിമുട്ടിലായ തന്നെ എങ്ങനെയും നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടു.വിസയും സി.പി.ആർഉം ഇല്ലാത്തതിനാൽ ജോലി കിട്ടാത്ത അവസ്ഥയിലായിരുന്നു കാസിം. പാസ്പോർട്ട് റെൻ്റെ കാർ ഉടമ പിടിച്ച് വെച്ചിരിക്കയാണെന്നും നാലു മാസത്തെ കാർ റെൻറ് 400 ദിനാർ കൊടുക്കാനുള്ളതു കൊണ്ട് അത്രയും തുക കൊടുത്താൽ മാത്രമേ പാസ്പോർട്ട് തിരിച്ചു തരൂ എന്നാണ് പറഞ്ഞത്.കാസിംതന്ന അഡ്രസ്സ് പ്രകാരം ഐ.സി.ആർ.എഫ് മെമ്പർ സി.കെ.രാജീവന്റെ സഹായത്തോടെ സൽമാബാദിൽ ഗ്യാരേജിൽ എത്തി കാര്യം അവതരിപ്പിച്ചു.കാസിം പറഞ്ഞ ആൾ അവിടെ നിന്ന് കുറെ വർഷം മുമ്പേ ജോലി ഒഴിവാക്കിയിരുന്നു. അങ്ങിനെ ഞങ്ങളുടെ അന്വേഷണത്തിൽ അയാൾ ജിദാലിയിൽ ഉള്ളതായി വിവരം കിട്ടി. അതിൻ്റെ അടിസ്ഥാനത്തിൽ അവിടെ പോയി അദ്ദേഹത്തിനെ വിവരങ്ങൾ ബോധ്യപ്പെടുത്തി. 100 bd കൊടുത്ത് പാസ്പ്പോർട്ട് മേടിച്ചു. ആ100 bd ഒരു പേര് പറയാൻ ആഗ്രഹിക്കാത്ത വടകരക്കാരൻ തന്നതാണ് പിന്നീട് 9 വർഷമായി വിസയില്ലാത്ത പാസ്പോർട്ട് ക്യാൻസൽ ചെയ്യാൻ വേണ്ടി കെ.എം.സി.സി. കാസർക്കോട് ജില്ലാ സെക്രട്ടറി ഹുസൈൻ കമ്മിറ്റി മെമ്പർമാരുടെ സഹായത്തോടെ സാമ്പത്തിക സഹായം ചെയ്തു തന്നു. നാട്ടിലേക്കുള്ള ടിക്കറ്റ് കാസിമിൻ്റെ അനുജൻ നാട്ടിൽ നിന്ന് അയച്ച് തരികയും നല്ലവരായ കുറെ സുഹൃത്ത്ക്കളുടെയും സഹായം കൂടി ഉണ്ടായപ്പോൾ കാസിമിനെ സാധാരണ ഒരു ഗൾഫ് കാരൻ വെക്കേഷൻ പോകുന്നത് പോലെ യാത്രയയക്കാൻ സാധിച്ചു.റമദാൻ പുണ്യമാസത്തിൽ കാസിമിന് വേണ്ടി സഹായിച്ച എല്ലാവരോടും നന്ദിയും കടപ്പാടും അറിയിക്കുന്നതായി എം.സി.പവിത്രൻ ചാരിറ്റി കൺവീനറായ ബഹ്റൈൻ നവകേരള ചാരിറ്റി വിംഗ് അറിയിച്ചു.