മനാമ. ബഹ്റൈനിലെ അടൂർ നിവാസികളുടെ സൗഹൃദയ കൂട്ടായ്മയായി 2005 ൽ പ്രവർത്തനം ആരംഭിച്ചു 18 വർഷം പിന്നിട്ട ഫ്രണ്ട്സ് ഓഫ് അടൂർ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് മെയ്ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തിയ അടൂർ ഫെസ്റ്റ് 2K23 ഏപ്രിൽ 28 ആം തീയതി വെള്ളിയാഴ്ച സെഗയിലുള്ള KCA ഹാളിൽ വെച്ചു നടത്തുകയുണ്ടായി.പ്രസ്തുത പ്രോഗ്രാമിൽ കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കറും അടൂർ MLA യുമായ ശ്രി. ചിറ്റയം ഗോപകുമാർ MLA മുഖ്യ അതിഥിയായി ആയിരുന്നു. താലപ്പൊലിയേന്തിയ കുട്ടികളുടെ സാന്നിധ്യത്തിൽ മുഖ്യ അതിഥിയെ വേദിയിലേക്ക് ആനയിച്ചു. അതിനു ശേഷം പ്രസ്ഥാനം പ്രസിഡന്റ് ശ്രീ. ബിജുകോശി മത്തായിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ അടൂർ ഫെസ്റ്റ് 2K23 യുടെ ജനറൽ കൺവീനർ ശ്രീ. അനു കെ വർഗീസ് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് മുഖ്യ അഥിതി ആയിരുന്ന കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ ചിറ്റയം ഗോപകുമാർ യോഗം ഉത്ഘാടനം ചെയ്തു തദവസരത്തിൽ ലോക കേരളസഭ അംഗം ശ്രീ. രാജു കല്ലുംപുറം ബഹ്റൈൻ ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ശ്രീ. കെ എം ചെറിയാൻ ശ്രീ.രാജേന്ദ്രകുമാർ നായർ, ശ്രീ.ജോൺസൻ കല്ലുവിളയിൽ, ശ്രീ.സ്റ്റാൻലി അബ്രാഹം തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസ്ഥാനം ജനറൽ സെക്രട്ടറി ശ്രീ. ബിജുമോൻ P Y വന്നുചേർന്ന ഏവർക്കും നന്ദി പ്രകാശിപ്പിച്ചു,പ്രസ്ഥാനത്തെ കഴിഞ്ഞ പതിനെട്ടു വർഷകാലം നയിച്ചവരെയും അടൂർ ഫെസ്റ്റിന് വേണ്ട എല്ലാ സഹായവും ചെയ്ത മുഖ്യ സ്പോൺസഴ്സിനെയും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകയും അടൂർ മണക്കാല സ്വദേശിയുമായ കുമാരി അതേന മറിയം അനിഷിനെയും മൊമെന്റോ നൽകി തദവസരത്തിൽ ആദരിച്ചു. പ്രോഗ്രാം കൺവീനർ ശ്രീ ജോബി കുരിയൻ യോഗം നിയന്ത്രിച്ചു. പൊതുസമ്മേളനത്തിനു ശേഷം കലാസ്വാദകരുടെ മനം കവരുന്ന ഒട്ടനവധി നൃത്തനൃത്യങ്ങൾ, മാജിക് ഷോ, ബഹ്റിനിലെ പ്രമുഖ മ്യൂസിക് ബ്രാൻഡായ Unigrad Acoustics ന്റെ നേതൃത്യത്തിൽ കാണികളെ ഹരം കൊള്ളിക്കുന്ന ഒരുപിടി നല്ല ഗാനങ്ങളുമായി ഗാന സന്ധ്യ, തുടങ്ങി ഒട്ടനവധി പ്രോഗ്രാമുകൾ വേദിയിൽ അരങ്ങേറി.വൻ ജനാവലിയുടെ സാന്ന്യധ്യത്തിൽ നടത്തിയ അടൂർ ഫെസ്റ്റ് 2K23 ഒരു വൻ വിജയമായിരുന്നുവെന്നു പബ്ലിസിറ്റി കൺവീനർ സുഭാഷ് തോമസ് മാധ്യമങ്ങളെ അറിയിച്ചു.