മയക്കുമരുന്ന് കടത്തൽ : നാലു ഏഷ്യൻ വംശജർ അറസ്റ്റിൽ

ബഹ്‌റൈൻ : ജനറൽ ഡയറക്ടറേറ്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻസിന്റെയും ഫോറൻസിക് സയൻസിന്റെയും ആൻറി നാർക്കോട്ടിക് ഡയറക്ടറേറ്റ്, കസ്റ്റംസ് അഫയേഴ്സുമായി സഹകരിച്ച് എയർ ഷിപ്പ്‌മെന്റ് പോർട്ട് വഴി  ഫോയിൽ പേപ്പറിൽ പൊതിഞ്ഞ അയച്ച പാക്കേജിൽ 10,000 ബിഡി വിലയുള്ള (ഷാബു) മയക്കുമരുന്ന് കടത്ത് ശ്രമം പരാജയപ്പെടുത്തി. ഇതുമായി ബന്തപെട്ടു (30-33) പ്രായമുള്ള നാല് ഏഷ്യൻ വംശജരെ അറസ്റ്റ് ചെയ്തതായി അധികൃതർ വ്യക്തമാക്കി . എയർപോർട്ട് കസ്റ്റംസ് ഡയറക്ടറേറ്റിൽ നിന്ന് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടിയത് . പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തതായി അധികൃതർ വ്യക്തമാക്കി.

source : police media center MOI:  Apr 30, 2023