മനാമ: മനാമ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏപ്രിൽ 21 ന് ആരംഭിച്ച ആധ്യാത്മിക പരിപാടികളോടെയാണ് സാംസ്കാരിക ഉത്സവത്തിന്തുടക്കം കുറിച്ചത്. പ്രത്യേക പൂജകളും വിഷുക്കണിയും സംസ്കൃത ശ്ലോക പാരായണവും മനാമ ക്ഷേത്രത്തിൽ നടന്നു . തുടർന്ന് ഏപ്രിൽ 28ന് ബഹ്റൈൻ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി.വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടന്ന സാംസ്കാരിക സമ്മേളനത്തിൽ ബഹ്റൈൻ ഇന്ത്യൻ സ്കൂൾ പ്രതിനിധികളും ബാലഭാരതി ആധികൃതരും പങ്കെടുത്തു.അൽ മോയിദ് കമ്പനിചീഫ് ഓപ്പറേറ്റിങ് ഓഫീസർ ലോഹിതദാസ് മുഖ്യ പ്രഭാഷണം നടത്തി.സമ്മേളനത്തിനു ശേഷം 60ലധികം സ്ത്രീകൾ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. ഭാരതീയ പുരാണങ്ങളെയും , സ്വാതന്ത്ര്യ സമര ചരിത്രത്തെയും ആസ്പദമാക്കി തയാറാക്കിയ കലാപരിപാടികളിൽ നൂറോളം ബാലഭാരതി കുട്ടികൾ പങ്കെടുത്തു . കുട്ടികളെ പരിശീലിപ്പിച്ച അധ്യാപകരെ ബാലഭാരതി പ്രതിനിധികൾ മൊമെന്റോ നല്കി ആദരിച്ചു.