ബഹ്റൈൻ : സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്‌ലിമീൻ മദ്റസ 2023 – 24 അധ്യായന വർഷത്തെ പ്രവേശനോത്സവത്തിൽ ബഹ്റൈൻ പാർലിമെന്റ് ഡെപ്യുട്ടി സ്പീകർ അഹ്‌മദ് വാഹിദ് അൽ ഖറാത്ത മുഖ്യാതിഥിയായി. സമസ്ത ബഹ്റൈൻ പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ചു. “മദ്റസയിലേക്ക് മാനവികതയിലേക്ക് ” എന്ന ഉൽകൃഷ്ടമായ ശീർഷകത്തിൽ വർണാഭമായി ഒരുക്കിയ വേദിയിൽ ഈ വർഷത്തേ പഠനാരംഭത്തിന് തുടക്കം കുറിച്ചു.കഴിഞ്ഞ വർഷത്തെ പൊതുപരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും , അധ്യാപകരേയും അനുമോദിച്ചു. സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി വി.കെ.കുഞ്ഞഹമദ് ഹാജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് സമസ്ത ബഹ്റൈൻ ട്രഷറർ എസ്.എം അബ്ദുൽ വാഹിദ് സ്വാഗതവും, സ്വദർ മുഅല്ലിം അശ്റഫ് അൻവരി എളനാട് ആമുഖ ഭാഷണവും നടത്തി.ഹാഫിള് ശറഫുദ്ധീൻ മൗലവി ഖുർആൻ പാരയണം നടത്തി.അറബി പ്രമുഖരായ ജാസിം സബ്ത്ത്, ശൈഖ് ഇസ്മായിൽ .സമസ്ത ബഹ്റൈൻ കേന്ദ്ര നേതാക്കളായ ,സഹീർ കാട്ടാം പള്ളി,കളത്തിൽ മുസ്തഫ കാസിം റഹ് മാനി മനാമ കമ്മിറ്റി ഭാരവാഹികളായ ജാഫർ കൊയ്യാട് .നവാസ് കുണ്ടറ , സുബൈർ അത്തോളി.ശൈഖ് റസാഖ്, സുലൈമാൻ പറവൂർ റഊഫ് കണ്ണൂർ എന്നിവരും , ബഹ്റൈൻ SKSSF പ്രതിനിധികളും സന്നിഹിതരായി.മദ്റസ പുതിയ അദ്ധ്യായന വർഷത്തെ അഡ്മിഷന് 33 450 553 എന്ന നമ്പറിൽ ബന്ധപ്പെടുക .