ബഹ്‌റൈൻ : സഹിഷ്ണുതയുടെ സംസ്‌കാരം പ്രോത്സാഹിപ്പിക്കുന്നതിനായി കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസ് നടത്തുന്ന ശ്രമങ്ങളെ അറബ് പാർലമെന്റ് സ്പീക്കർ അദേൽ ബിൻ അബ്ദുൽറഹ്മാൻ അൽ അസൂമി അഭിനന്ദിച്ചു. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നിർദേശങ്ങളും മതസ്വാതന്ത്ര്യവും മതാന്തര സംവാദവും സമാധാനപരമായ സഹവർത്തിത്വവും വളർത്തുന്നതിനുള്ള പ്രവർത്തനത്തെയും അദ്ദേഹം ഊന്നിപ്പറഞ്ഞു.കെയ്‌റോയിലെ അറബ് ലീഗിന്റെ ആസ്ഥാനത്ത് ചേർന്ന അറബ് പാർലമെന്റിന്റെ മൂന്നാം നിയമസഭാ കാലയളവിലെ നാലാമത് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അറബ് പാർലമെന്റ് സ്പീക്കർ. കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോഎക്സിസ്റ്റൻസ് അതിന്റെ ശ്രമങ്ങൾക്ക് ആദരസൂചകമായി അറബ് പാർലമെന്റ് ഷീൽഡ് നൽകി ആദരിച്ചു. ചടങ്ങിൽ ഷീൽഡ് സെന്റർ ഡെപ്യൂട്ടി ചെയർമാൻ അബ്ദുൾവഹാബ് ബിൻ യൂസഫ് അൽ ഹവാജിന് കൈമാറി.സഹിഷ്ണുതയും സമാധാനവും പ്രോത്സാഹിപ്പിക്കുന്നതിലും വിദ്വേഷവും അക്രമവും തീവ്രവാദവും ഉപേക്ഷിക്കുന്നതിലും കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസിന്റെ പ്രധാന പങ്ക് അൽ-അസൗമി ചടങ്ങിൽ ഓർമപ്പെടുത്തി . കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ സർക്കാർ നൽകുന്ന പിന്തുണയെ അദ്ദേഹം പ്രശംസിച്ചു.നിരവധി സംരംഭങ്ങളിലൂടെ അന്താരാഷ്‌ട്ര തലത്തിൽ സമാധാനപരമായ സഹവർത്തിത്വം വളർത്തിയെടുക്കുന്നതിൽ കിംഗ് ഹമദ് ഗ്ലോബൽ സെന്റർ ഫോർ പീസ്ഫുൾ കോ എക്‌സിസ്റ്റൻസ് വഹിക്കുന്ന പങ്ക് സെന്റർ ഡെപ്യൂട്ടി ചെയർമാൻ സ്ഥിരീകരിച്ചു.