പ്രതിഭ കേന്ദ്ര വനിതാവേദി ഏകദിന കായികമേള മുഹറഖ് മേഖല ജേതാക്കൾ

മനാമ : ഇന്ത്യൻ സ്കൂൾ റിഫ ക്യാമ്പസ് ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രതിഭ വനിത ഏകദിന കായിക മേള ദീർഘദൂര ഓട്ടമത്സരങ്ങളിൽ നിരവധി വർഷങ്ങളിൽ GCC ചാമ്പ്യൻ ആയിരുന്ന ബഹ്റിനിലെ സാമൂഹ്യ പ്രവർത്തക കാത്തു സച്ചിൻദേവ് ഉദ്ഘാടനം ചെയ്‌തു. കായിക മത്സരങ്ങളിൽ സംബന്ധിക്കുമ്പോൾ ജീവിതത്തിൽ ഉണ്ടാകുന്ന കൃത്യനിഷ്ഠത,ശാരീരികവും മാനസികവുമായ ഉല്ലാസം എന്നിവയെക്കുറിച്ച് വിശദീകരിച്ചതിനൊപ്പം വിപുലമായ ഒരുക്കത്തോടെ വനിതകൾക്ക് മാത്രമായി ഒരു ദിവസം നീളുന്ന കായിക പരിപാടി സംഘടിപ്പിച്ച വനിതാ വേദിയെ അഭിനന്ദിക്കുകയും ചെയ്തു. ശ്രീമതി കാത്തു സച്ചി ഫ്ലാഗ് ഓഫ് ചെയ്ത കായിക മേള നാല് മേഖലകൾക്ക് കീഴിൽ അണി നിരന്ന നൂറോളം മത്സരാർഥികൾ നയിച്ച വർണാഭമായ മാർച്ച്പാസ്റ്റോടെയാണ് ആരംഭിച്ചത്.വനിതാവേദി സെക്രട്ടറി റീഗ പ്രദീപ് സ്വാഗതവും പ്രസിഡന്റ് സജിഷ പ്രജിത് അദ്ധ്യക്ഷതയും നിർവഹിച്ച ചടങ്ങിൽ പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി സംസാരിച്ചു. പരിപാടിയുടെ ജോയിൻറ് കൺവീനർ ഷമിത സുരേന്ദ്രൻ നന്ദി പറഞ്ഞു.പ്രതിഭ മുഖ്യ രക്ഷാധികാരി പി ശ്രീജിത്ത്, ലോക കേരള സഭ അംഗങ്ങളായ സി വി നാരായണൻ, സുബൈർ കണ്ണൂർ, വനിതാ വേദി ഇൻചാർജ് ഷീബ രാജീവൻ, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങൾ, കേന്ദ്ര-മേഖല-യൂണിറ്റ് -വനിതാ വേദി ഭാരവാഹികൾ ഉൾപ്പെടെ പ്രതിഭയുടെ നൂറുകണക്കിന് പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായിരുന്നു.റിഫ മേഖല കായിക വേദി ഒരുക്കിയ ട്രാക്കിൽ, കായിക അദ്ധ്യാപിക നീന ഗിരീഷിന്റെ നേതൃത്വത്തിൽ ഷർമിള ഷൈലേഷ്, അനഘ രാജീവൻ, റാഫി കല്ലിങ്ങൽ, ഷംജിത് കോട്ടപ്പളളി, ശ്രീജിത്, രാജേഷ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.കടുത്ത ചൂടിനെ പോലും നിഷ്പ്രഭമാക്കി കൊണ്ട് ആവേശക്കടലിൽ ആറാടിയ കായിക മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി പ്രതിഭ മുഹറഖ് മേഖല ചാമ്പ്യൻമാരായി. സൽമാബാദ് മേഖലയാണ് റണ്ണറപ്പ്. മനാമ, റിഫ മേഖലകളും മത്സരങ്ങളിൽ അത്യുജ്ജലമായി പോരാടി.മുഹറഖ് മേഖലയിലെ തസ്മീല തണ്ടുപാറക്കൽ ആണ് വ്യക്തിഗത ചാമ്പ്യൻ. വനിതവേദി കായികമേളയുടെ ലോഗോ ഡിസൈൻ ചെയ്‌ത ജിനേഷ് മാതമംഗലം, കളികൾ നിയന്ത്രിച്ച റഫറിമാർ എന്നിവരെ ആദരിക്കുകയുണ്ടായി.രാജേഷ് അട്ടാച്ചേരി, മഹേഷ്, കണ്ണൻ മുഹറഖ്, ചന്ദ്രൻ പിണറായി, വിപിൻ ദേവസ്യ, അനിൽ കെ പി എന്നിവർ കായിക മേളയുടെ ലോജിസ്റ്റിക്‌സ് ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുകയുണ്ടായി.സജിഷ പ്രജിത് (കൺവീനർ), ഷമിത സുരേന്ദ്രൻ (ജോ കൺവീനർ), അനു ഗിരീഷ് (ഭക്ഷണം), സിൽജ സതീഷ് (ട്രാൻസ്‌പോർട്ടേഷൻ), ദുർഗ്ഗ കാശിനാഥ്‌, ഡോ: ശിവകീർത്തി ( റെജിസ്ട്രേഷൻ), ബുഷ്‌റ നൗഷാദ് (സ്പോട് റെജിസ്ട്രേഷൻ), സിമി മണി (വളണ്ടിയർ ക്യാപ്റ്റൻ ), ദീപ ദിലീഫ് (മെഡിക്കൽ) എന്നീ ഭാരവാഹികൾ ഉൾക്കൊള്ളുന്ന 101 അംഗ സംഘാടക സമിതിയുടെ ആഴ്ചകൾ നീണ്ട വിശ്രമമില്ലാത്ത ഒരുക്കങ്ങളുടെ ഫലമായാണ് കായിക മത്സരങ്ങൾ വമ്പിച്ച വിജയമാക്കാൻ കഴിഞ്ഞത്.