പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം സംഘടിപ്പിച്ചു

ബഹ്‌റൈൻ : പ്രവാസി ലീഗൽ സെൽ ബഹ്‌റൈൻ ചാപ്റ്റർ ഒന്നാം വാർഷികം 2023 ഏപ്രിൽ 30-ന് ബഹ്‌റൈൻ കാൾട്ടൺ ഹോട്ടലിൽ സംഘടിപ്പിച്ചുഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി രവിശങ്കർ ശുക്ല മുഖ്യാതിഥിയായിരുന്നു.പി. എൽ സി. സ്ഥാപകനും ഗ്ലോബൽ പ്രസിഡന്റുമായ സുപ്രീം കോർട്ട് ഓൺ റെക്കോർഡ് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസൻ ബൊക്കാമസ്, തൊഴിൽ മന്ത്രാലയം സേഫ്റ്റി ആൻഡ് ഗൈഡൻസ് മേധാവി ഹുസൈൻ അൽ ഹുസൈനി, വിവിധ എംബസി പ്രതിനിധികൾ, കമ്മ്യൂണിറ്റി നേതാക്കൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവരും സന്നിഹിതരായിരുന്നു.വൈകിട്ട് നടന്ന ഉദ്‌ഘാടന ചടങ്ങിൽ പി. എൽ. സി ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത് അധ്യക്ഷത വഹിച്ചു. തുടർന്ന് PLC ബഹ്‌റൈൻ ചാപ്റ്റർ വാര്ഷികത്തോടനുബന്ധമായി തയ്യാറാക്കിയ ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു.PLC ബഹ്‌റൈൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന നിയമ സഹായ പദ്ധതികൾക്ക് നൽകിവരുന്ന പരിപൂർണ പിന്തുണയ്ക്ക് അഡ്വ താരിഖ് അൽ ഓനെ ആദരിക്കുകയും ചെയ്തു.പിഎൽസി ഗവേണിങ് കൗൺസിൽ അംഗങ്ങളായ സുഷമ ഗുപ്‌ത, എ. ടോജി, ഫ്രാൻസിസ് കൈതാരത്ത് , ശ്രീജ ശ്രീധർ, സെന്തിൽ കുമാർ, ജയ് ഷാ, വിനോദ് നാരായണൻ, മമണികണ്ഠൻ ജി, ഹരിബാബു, ഗണേഷ് മൂർത്തി, സുബാഷ് ,തോമസ്, ശർമിഷ്ഠ ഡേയ്, രാജി ഉണ്ണികൃഷ്ണൻ, അഡ്വ. ഇന്ദു രാജേഷ്, സ്‌പന്ദന കിഷോർ, രമൻപ്രീത് പ്രവീൺ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. PLC ബഹ്‌റൈൻ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന പ്രവാസികളും നിയമപ്രശ്നങ്ങളും എന്ന നിയമ സംവാദ പരിപാടിയുടെ നാലാം ഭാഗം തുടർന്ന് നടന്നു,അഭിഭാഷകരായ ജോസ് എബ്രഹാം, മാധവൻ കല്ലത്ത്, താരിഖ് അൽ ഔൻ എന്നിവർ പ്രവാസ ലോകത്തെ പൊതുവായ നിയമ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുകയും ഉന്നയിക്കപ്പെട്ട സംശയങ്ങൾക്ക് മറുപടിനൽകുകയും ചെയ്തു. മുതിർന്ന മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ സംവാദം നിയന്ത്രിച്ചു,സ്പന്ദന കിഷോർ ഉദ്‌ഘാടന പരിപാടിയുടെ അവതാരക ആയിരുന്നു ആനിവേഴ്സറി കമ്മിറ്റി അംഗങ്ങളായ സോനു, ഷാജി അലക്കൽ, പ്രവീൺ,നന്ദകുമാർ, ഉണ്ണി, രമ സന്തോഷ് എന്നിവർ പരിപാടിയുടെ നടത്തിപ്പിന് വേണ്ട പിന്തുണ നൽകി. പിഎൽസി ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറി സുഷമ ഗുപ്ത നന്ദി പറഞ്ഞു.