വോയ്‌സ് ഓഫ് ആലപ്പിയുടെ തൊഴിലാളിദിനാഘോഷം ലേബർ മിനിസ്ട്രിയുടെ സുരക്ഷാ വിഭാഗം ഹെഡ് പങ്കെടുത്തു

ബഹ്‌റൈൻ : വോയ്‌സ് ഓഫ് ആലപ്പിയുടെ മെയ്‌ദിനാഘോഷം സൽമാബാദിലെ സോഹൽ കമ്പനി ലേബർ ക്യാമ്പിൽ നടന്നു. മിനിസ്ട്രി ഓഫ് ലേബർ സേഫ്റ്റി ഡിപ്പാർട്മെൻറ് ഹെഡ് ഹുസ്സൈൻ അൽ ഹുസ്സൈനി മെയ്‌ദിനാഘോഷം ഉൽഘാടനം ചെയ്‌തു. സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചുകൊണ്ട് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് 150 പേർ പ്രയോജനപ്പെടുത്തി. തൊഴിലാളികളുടെ മാനസീക ഉല്ലാസത്തിന് രാവിലെ 8 മുതൽ ആരംഭിച്ച കലാപ്രകടനങ്ങളിലും, വിവിധ ഗെയിമുകളിലും ആവേശത്തോടെ തൊഴിലാളികൾ പങ്കാളികളായി. ഉച്ചയ്ക്ക് ക്യാമ്പിലെ തൊഴിലാളികൾക്കൊപ്പം ഭക്ഷണവും കഴിച്ചാണ് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങൾ പിരിഞ്ഞത്.സൽമാബാദ് അൽഹിലാൽ ഹോസ്പിറ്റൽ ഹെഡ് ഫൈസൽ ഖാൻ, വോയ്‌സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിൻ സലിം, ജനറൽ സെക്രട്ടറി ധനേഷ് മുരളി, ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളം, എന്റർടൈന്മെന്റ് സെക്രട്ടറി ദീപക് തണൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പ്രോഗ്രാം കൺവീനർ സന്തോഷ് ബാബു നന്ദി പറഞ്ഞു. ലിജേഷ് അലക്സ്, അനൂപ് മുരളീധരൻ, ലിജോ കുര്യാക്കോസ്, ലിബിൻ സാമുവൽ, സജീഷ് സുഗതൻ, സി ആർ അനന്ദു, അരുൺ രത്നാകരൻ, വിനീഷ്‌കുമാർ, കെ കെ ബിജു, നിതിൻ ഗംഗ, രാജേന്ദ്രൻ, പ്രവീൺ, ജയൻ എന്നിവർ നേതൃത്വം നൽകി