മഹോത്സവ ആരവത്തിന് മണിക്കൂറുകൾ

റഫീഖ് പറമ്പത്ത്‌

മസ്കറ്റ്:ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളവിങ്ങിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിനു തിരി തെളിയാൻ
മണിക്കൂറുകൾ ബാക്കി നിൽക്കെ അമീറാത്ത്‌പാർക്കിലെ വേദിയിൽ ഒരുക്കങ്ങൾ പൂർത്തിയായി .രണ്ട് ദിവസങ്ങളിലായി നടക്കുന്ന മാമാങ്കത്തിന് അരങ്ങുണർത്താനുള്ള കലാകാരികളും കലാകാരന്മാരും തയ്യാറായിക്കഴിഞ്ഞുഒമാന്റെ വിവിധ മേഖലകളിൽ നിന്ന് പരിപാടി കാണാൻ ആളുകൾ നാലുമണിയോടെ അമീറാത്ത്‌ പാർക്കിലെ പ്രത്യേകം സജ്ജമാക്കിയ ഉത്സവ നഗരിലേക്ക് എത്തിതുടങ്ങും.മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർ,സിനിമ താരം മനോജ്‌ കെ ജയൻ.സിനിമയിലൂടെ മജിസ്‌ട്രേറ്റ് ആയി തിളങ്ങിയ പി. പി കുഞ്ഞികൃഷ്ണൻ കൂടാതെ കൈരളി ജെ കെ ഫിലിം അവാർഡ് വിജയി പ്രമുഖ നടിഓമന ഔസെപ്പിന് ഫെസ്റ്റിവൽ വേദിയിൽ പുരസ്‌ക്കാര സമർപ്പണവും നടക്കും. മസ്കറ്റ് സയൻസ് ഫെസ്റ്റ് (MSF)വേദിയിൽ ഡോക്ടർ വൈശാഖൻ തമ്പിയും എത്തുന്നു.

ഒമാനിലെ സ്വദേശി കലാകാരന്മാരുടെ പാരമ്പര്യ കലാ പ്രകടനങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ കലാ ന്യർത്ത രൂപങ്ങൾ തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജനനയുടെ ഫോക്ക്‌ ഈവ് 2023 എന്ന പരിപാടി ഫെസ്റ്റിവല്ലിൽ ആകർഷ ണമാകും കൂടാതെ ഒമാനിലെ കലാകാരന്മാരുടെ വൈവിദ്ധ്യ മാർന്ന കലാ പ്രകടനങ്ങൾ ഭക്ഷണ സ്റ്റാളുകൾ പവലിയനുകൾ ബുക്ക്‌ സ്റ്റാളുകൾ അങ്ങനെ നീളുന്ന ഉത്സവമാണ് അമീറാത്ത്‌ പാർക്കിൽ രണ്ട് നാൾ വിപുലമായ ഒരുക്കങ്ങളാണ് പ്രോഗ്രാം കമ്മറ്റി ഒരുക്കിയിട്ടുള്ളത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഒമാനിലെ അമ്പതോളാം സ്‌കൂളുകളിലെ കുട്ടികൾ പങ്കെടുക്കുന്ന ശാസ്ത്ര മേളയും മുഖ്യ അകർഷണമാണ് ഇന്ത്യൻ കമ്യുണിറ്റി ഫെസ്റ്റിൽ അമ്പതിനായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകർ പ്രതീക്ഷിക്കുന്നുആറുവർഷത്തിന് ശേഷം നടക്കുന്ന വിപുലമായ ഫെസ്റ്റിനു വലിയ മുന്നൊരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്.ഫെസ്റ്റിന്റെ വിവരങ്ങളും കാഴ്ചകളും കൗതുകങ്ങളും നിങ്ങളിൽ എത്തിക്കാൻ വിപുലമായ മീഡിയ സംവിധാനവും ഒരുക്കിയിട്ടുണ്ട്.