മനാമ:ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സി.ബി.എസ്. ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ മാതൃകാപരമായ പ്രകടനം കാഴ്ചവച്ചു. 99.5% വിജയം സ്കൂൾ കൈവരിച്ചു. 500-ൽ 491 മാർക്ക് (98.2%) നേടി കൃഷ്ണ രാജീവൻ വെള്ളിക്കോത് സ്കൂൾ ടോപ്പറായി. 488 മാർക്ക് ( 97.6%) നേടിയ തീർത്ഥ ഹരീഷ് രണ്ടാം സ്ഥാനവും 487 മാർക്ക് (97.4%) നേടിയ അഭിനവ് വിനു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 32 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും ‘എ വൺ ’ ഗ്രേഡു ലഭിച്ചു. 592 വിദ്യാർഥികൾക്ക് 60 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു. മാർച്ചിൽ നടത്തിയ പരീക്ഷയിൽ ആകെ 759 വിദ്യാർത്ഥികൾ പരീക്ഷക്കിരുന്നു. 2022 സെപ്തംബർ വരെ ക്ലാസുകൾ ഹൈബ്രിഡ് (ഓൺലൈനും ഓഫ്ലൈനും) രീതിയിൽ ആയിരുന്നു. അതിനുശേഷം ക്ലാസുകൾ പൂർണ്ണമായും ഓഫ്ലൈനായി നടന്നു. ഇങ്ങിനെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ പരീക്ഷയിൽ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷത്തെ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ സ്കൂൾ ചെയർമാൻ പ്രിൻസ് നടരാജൻ , സെക്രട്ടറി സജി ആന്റണി, ഇ.സി മെമ്പർ-അക്കാദമിക്സ് മുഹമ്മദ് ഖുർഷിദ് ആലം , പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ അനുമോദിച്ചു. വിദ്യാർത്ഥികളുടെ കഠിനാധ്വാനത്തിന്റെയും അദ്ധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെയും മികവിനുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെയും സാക്ഷ്യമാണ് ഈ ഫലമെന്ന് സ്കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ പറഞ്ഞു. ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് പരീക്ഷാ ഫലത്തിൽ ശ്രദ്ധേയമായ കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.
ഏറ്റവും ഉയർന്ന സ്കോർ: 500-ൽ 491 (98.2%),32 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ വൺ ഗ്രേഡ് നേടി,106 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ ഗ്രേഡ് നേടി,
78% വിദ്യാർത്ഥികൾ (592) 60% ഉം അതിൽ കൂടുതലും നേടി,50% വിദ്യാർത്ഥികൾ (380) 75% ഉം അതിനുമുകളിലും നേടി,17% വിദ്യാർത്ഥികൾ (131) 90% ഉം അതിൽ കൂടുതലും നേടി,ഗണിതത്തിൽ 4 വിദ്യാർത്ഥികൾ 100 ഉം 11 വിദ്യാർത്ഥികൾ 99 ഉം നേടി,സോഷ്യൽ സയൻസിൽ 14 പേർക്ക് 99 ലഭിച്ചു,ഒരു വിദ്യാർത്ഥിക്ക് ഫ്രഞ്ച് ഭാഷയിൽ 100 ഉം 3 വിദ്യാർത്ഥികൾ 99 ഉം നേടി,സയൻസിൽ 2 വിദ്യാർത്ഥികൾക്ക് 98 ലഭിച്ചു,2 വിദ്യാർത്ഥികൾക്ക് മലയാളത്തിൽ 100 ഉം 20 വിദ്യാർത്ഥികൾ 99 ഉം നേടി,ഒരു വിദ്യാർത്ഥിക്ക് ഹിന്ദിയിൽ 99 ലഭിച്ചു.3 വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷിൽ 99 ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് സംസ്കൃതത്തിൽ 99 ലഭിച്ചു.തമിഴിൽ 2 വിദ്യാർത്ഥികൾക്ക് 99 ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് ഉറുദുവിൽ 98 ലഭിച്ചു.ഒരു വിദ്യാർത്ഥിക്ക് അറബിയിൽ 93 ലഭിച്ചു