ബഹ്‌റൈൻ പ്രതിഭ ‘ജീവനം’ കാർഷിക ക്യാംപെയ്ൻ ആരംഭിച്ചു

ബഹ്‌റൈൻ : പ്രതിഭ സെൻട്രൽ മാർക്കറ്റ് യൂണിറ്റ് ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ കാർഷിക പ്രാധാന്യം പ്രചരിപ്പിക്കാനും, കൃഷി ചെയ്യുവാനും ,പഠിക്കുവാനും, കൃഷി വികസിപ്പിക്കുവാനും താല്പര്യമുള്ള സംഘങ്ങൾക്കോ വ്യക്തികൾക്കോ സംഘടനകൾക്കോ ആവശ്യമായ സഹായങ്ങൾ ചെയ്യുന്നതിനായി രൂപം നൽകിയ ജീവനം പദ്ധതിയുടെ ഉദ്‌ഘാടനം 12.05.2023 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് കാനൂ ഗാർഡനിലുള്ള കണ്ണൂർ വില്ലയിൽ വച്ച് സിഞ്ച് കർഷക കുടുംബാംഗം അലി ഇബ്രാഹീം ഈസ നാസർ ഉദ്ഘാടനം ചെയ്തു .നജീബ് മീരാൻ സ്വാഗതവും, നൗഷാദ് പൂനൂർ അധ്യക്ഷതയും വഹിച്ച പരിപാടിയിൽ കാർഷികവൃത്തിയെ സ്നേഹിക്കുന്ന നിരവധി ആളുകൾ പങ്കെടുത്തു. ലോക കേരളാ സഭാംഗങ്ങളായ സി. വി. നാരായണൻ, സുബൈർ കണ്ണൂർ, അഡ്വ. പി കെ ശ്രീജിത്ത്, പ്രതിഭ മുഖ്യരക്ഷാധികാരി പി. ശ്രീജിത്ത്, പ്രതിഭ പ്രസിഡൻറ് അഡ്വ. ജോയ് വെട്ടിയാടൻ, സെക്രട്ടറി പ്രദീപ് പതേരി, സാമൂഹ്യ പ്രവർത്തകൻ ബഷീർ അമ്പലായി, റഹീം വാവക്കുഞ്ഞ് എന്നിവർ സന്നിഹിതരായിരുന്നു. കാർഷിക മേഖലയെ പറ്റിയുള്ള വിവരണവും, നൂതന കൃഷി രീതികൾ പരിചയപ്പെടുത്തികൊണ്ടുള്ള ക്ലാസ്സും ശ്രീ.അബ്ദുൾ ഗഫൂർ (കേരള കാർഷിക സർവകലാശാല മണ്ണുത്തി ) നിർവഹിച്ചു.ശ്രീ.നന്ദകുമാർ പണിക്കശ്ശേരി, പ്രതിഭ നേതാക്കൾ , സെൻട്രൽ മാർക്കറ്റ് യൂണിറ്റ് അംഗങ്ങൾ, കാനൂ ഗാർഡൻ നിവാസികളായ മോഹനൻ, ഫിലിപ്പ്,സുരേഷ്, ചാൾസ്, ബിജു,നന്ദനൻ, സുരേഷ്,ഐസക്,കരുണാകരൻ,അരുൺ നായർ,ഏബ്രഹാം ശാമുവൽ,മത്തായി, സതീഷ് കെ. എം,അശോകൻ,ഷോനിമ വിനോയ്,വിവേക് അലവിൽ, കണ്ണൂർ കുടുംബ കൂട്ടായ്മാംഗങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ട ആളുകൾ പങ്കുചേർന്നു . യൂണിറ്റ് സെക്രട്ടറി നുബിൻ അൻസാരി , പ്രതീപ് , അബ്ദുൾ റഹ്മാൻ , ഷാഹിർ , ബഷീർ , സൈനൽ കൊയിലാണ്ടി, ഇബ്രാഹിം, ജയ്സൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.കാലാവസ്ഥ അനുയോജ്യമായി വരുന്ന മുറക്ക് കൂടുതൽ വ്യക്തികളിലേക്കും കുടുംബങ്ങളിലേക്കും ഈ ക്യാംപെയ്ൻ എത്തിക്കാൻ ശ്രമിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.