വീണ്ടും പുരസ്കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം .

മ​നാ​മ:വീണ്ടും പുരസ്കാര തിളക്കത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം . ബ​ഹ്‌​റൈ​ൻ ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ന് (ബി.​ഐ.​എ) എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) ഏ​ഷ്യ-​പ​സ​ഫി​ക് റീ​ജ്യ​​ന്റെ ര​ണ്ടു പു​ര​സ്കാ​ര​ങ്ങ​ൾ ലഭിച്ചു . പ്ര​തി​വ​ർ​ഷം എ​ട്ടു മു​ത​ൽ 15 ദ​ശ​ല​ക്ഷം യാ​ത്ര​ക്കാ​ർ​ക്ക് സേ​വ​നം ന​ൽ​കു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ​ക്കു​ള്ള ഗ്രീ​ൻ എ​യ​ർ​പോ​ർ​ട്ട് റെ​ക്ക​ഗ്‌​നി​ഷ​ൻ 2023 സി​ൽ​വ​ർ അ​വാ​ർ​ഡും എ.​സി.​ഐ എ​യ​ർ​പോ​ർ​ട്ട് കാ​ർ​ബ​ൺ അ​ക്ര​ഡി​റ്റേ​ഷ​ൻ പ്രോ​ഗ്രാ​മി​ന്റെ ലെ​വ​ൽ 4 ട്രാ​ൻ​സ്‌​ഫോ​ർ​മേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​ണ് ബി.​ഐ.​എ​ക്ക് ഒരുമിച്ചു ലഭിച്ചത് . കോ​വി​ഡി​നെ തു​ട​ർ​ന്ന് ആദ്യമായി ജ​പ്പാ​നി​ൽ നടന്ന 18ാമ​ത് എ​യ​ർ​പോ​ർ​ട്ട് കൗ​ൺ​സി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ (എ.​സി.​ഐ) ഏ​ഷ്യ-​പ​സ​ഫി​ക് റീ​ജ്യ​ൻ അ​സം​ബ്ലി​യി​ൽ ബ​ഹ്‌​റൈ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി (ബി.​എ.​സി) ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ൽ ബി​ൻ​ഫ​ലാഹ് പു​ര​സ്‌​കാ​ര​ങ്ങ​ൾ സ്വീ​ക​രി​ച്ചു.മി​ക​ച്ച പാ​രി​സ്ഥി​തി​ക​ശീ​ല​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കുവാൻ ഓ​രോ വ​ർ​ഷ​വും വ്യ​ത്യ​സ്ത​മാ​യ പാ​രി​സ്ഥി​തി​ക വ​ശ​മാ​ണ് പ്ര​മേ​യ​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.പ്ലാ​സ്റ്റി​ക് മാ​ലി​ന്യം സം​സ്ക​രി​ക്കാ​ൻ 2020ൽ ​ബി.​എ.​സി പ്ലാ​സ്റ്റി​ക് മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി ആ​രം​ഭി​ച്ചു. പ്ര​തി​വ​ർ​ഷം 3400 കി​ലോ​ഗ്രാം വ​സ്തു​ക്ക​ൾ മാ​ലി​ന്യ​ത്തി​ൽ വേ​ർ​തി​രി​ക്കു​ക​യും 1,37,600 കി​ലോ​ഗ്രാം പു​ന​രു​പ​യോ​ഗി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​രീ​ക്ഷി​ക്കാ​ൻ കേ​ന്ദ്രീ​കൃ​ത ഡാ​ഷ്ബോ​ർ​ഡ് സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ലം​നി​ക​ത്താ​നാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ഇ​ത്ത​വ​ണ ‘ഒ​റ്റ​ത്ത​വ​ണ മാ​ത്രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​സ്റ്റി​ക് നി​ർ​മാ​ർ​ജ​നം’ ആ​ണ് വി​ഷ​യമായി തെരെഞ്ഞെടുത്തത് . സു​സ്ഥി​ര​വു​മാ​യ ഭാ​വി സൃ​ഷ്ടി​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ല​ഭി​ച്ച​തി​ൽ ഏ​റെ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മു​ഹ​മ്മ​ദ് യൂ​സു​ഫ് അ​ൽ ബി​ൻ​ഫ​ലാ​ഹ് പ​റ​ഞ്ഞു.