യാത്രക്കിടയിൽ എയര്‍ ഹോസ്റ്റസിനെ അപമാനിക്കൽ : ജലന്ധർ സ്വദേശി അറസ്റ്റിൽ

ദുബായ് : വിമാനത്തില്‍ വെച്ച് എയര്‍ ഹോസ്റ്റസിനെ അപമാനിച്ചെന്ന പരാതിയില്‍ യാത്രക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . ദുബായ് അമൃത്‍സർ വിമാനത്തിൽ യാത്ര ചെയുമ്പോൾ എയര്‍ ഹോസ്റ്റസുമായി തര്‍ക്കിക്കുകയും അവരെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്‍തുവെന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി . മദ്യ ലഹരിയില്‍ ആയിരുന്ന പഞ്ചാബ് ജലന്ധർ കോട്‍ലി സ്വദേശി രജീന്ദര്‍ സിങാണ് അറസ്റ്റിലായത്.എയര്‍ ഹോസ്‌റ്റസിന്റെ അടിസ്ഥാനത്തിൽ വിമാനക്കമ്പനിയുടെ അസിസ്റ്റന്റ് സെക്യൂരിറ്റി മാനേജര്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയ്‍തു. വിമാനം അമൃത്‍സര്‍ ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്‍ട്ര വിമാനത്തില്‍ ഇറങ്ങിയ ഉടനെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‍തു. സ്‍ത്രീകളെ അപമാനിച്ചതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354, 509 വകുപ്പുകള്‍ ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി