ലോകാരോഗ്യ അസംബ്ലി (WHA)പ്രധാന സമതിയുടെ ചെയർമാനായി ബഹ്‌റൈൻ ആരോഗ്യ മന്ത്രി

ജനീവ:ആരോഗ്യ സംവിധാനങ്ങളും സമഗ്രമായ ആരോഗ്യ പരിരക്ഷയും പോലുള്ള പ്രധാന സാങ്കേതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന WHA പ്രധാന കമ്മിറ്റി (A) യുടെ ചെയർമാനായി ലോകാരോഗ്യ അസംബ്ലി (WHA) ബഹ്‌റൈൻ ആരോഗ്യ മന്ത്രി ഡോ. ജലീല ബിൻത് അൽ സയ്യിദ് ജവാദ് ഹസനെ തിരഞ്ഞെടുത്തു. ജനീവയിൽ ആരംഭിച്ച 76-ാമത് WHA സെഷന്റെ ഭാഗമായിട്ടായിരുന്നു ഇത് മെയ് 31 വരെ പ്രവർത്തിക്കും.
ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പരിപാടികളും സംരംഭങ്ങളും നടപ്പിലാക്കുന്നതിന് ലോകാരോഗ്യ സംഘടനയുമായി (WHO ) സഹകരിച്ച് പ്രവർത്തിക്കുമെന്ന്‌ ബഹ്‌റൈൻ വ്യക്തമാക്കി.സമിതി പ്രധാനമായും ലോകാരോഗ്യ സംഘടനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനെ കുറിച്ച് ചർച്ച നടത്തുകയും 2024-2025 കാലയളവിൽ ബജറ്റ് നിർദ്ദേശിക്കുകയും ചെയ്യും എന്ന് അധികൃതർ വ്യക്തമാക്കി .”ഇത് ആദ്യമായാണ് ബഹ്‌റൈൻ പ്രതിനിധി സംഘത്തിന്റെ തലവൻ ഈ സുപ്രധാന സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് ലോകാരോഗ്യ അസംബ്ലിയുടെ പ്രവർത്തനത്തിൽ അത് അത്യന്താപേക്ഷിതമാണ് എന്ന് മന്ത്രി വ്യക്തമാക്കി.