ആഗോള മത്സര സൂചകങ്ങളിൽ യുഎഇ ലോകത്തിന് തന്നെ മാതൃക: അബ്ദുള്ള ബിൻ സായിദ്

ദുബൈ : ഭാവി രൂപപ്പെടുത്തുന്നതിൽ യുഎഇ മഹത്തായ ഒരു മാതൃക സ്ഥാപിച്ച് പ്രാദേശികമായും ആഗോളതലത്തിലും മത്സരശേഷി തെളിയിച്ചുവെന്നും, സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും പ്രതീകമായി ആഗോള തലത്തിൽ മഹത്വം ഉയർത്തിയെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. ഈ നേട്ടം കൈവരിക്കാനായത്തിൽ രാഷ്‌ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ജ്ഞാനപൂർവകമായ നേതൃത്വത്തിനും ഉപരാഷ്‌ട്രപതിയും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ ദർശനപരമായ വീക്ഷണത്തിനും അദ്ദേഹം നന്ദി പറഞ്ഞു.ഫെഡറൽ കോംപറ്റിറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ (എഫ്‌സിഎസ്‌സി) സന്ദർശിച്ചപ്പോഴാണ് ശൈഖ് അബ്ദുല്ല ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്. വിവിധ ആഗോള മത്സര സൂചകങ്ങൾ, റിപ്പോർട്ടുകൾ, നിയമങ്ങൾ, നയങ്ങൾ എന്നിവയിലെ രാജ്യത്തിന്റെ പ്രകടനത്തെക്കുറിച്ച് വിശകലനം ചെയ്ത അദ്ദേഹം, ഈ മേഖലകളിൽ കൈവരിച്ച വിജയങ്ങൾ ഇനിയും പടുത്തുയർത്താൻ എല്ലാവരോടും അഭ്യർത്ഥിച്ചു. അന്താരാഷ്‌ട്ര മത്സരക്ഷമതയ്‌ക്ക് മുൻഗണന നൽകുന്നതിന് മറ്റു രാജ്യങ്ങൾക്ക് മാതൃകയാക്കേണ്ട രാജ്യമാണ് യുഎഇയെന്നും ശൈഖ് അബ്ദുല്ല പറഞ്ഞു.അന്താരാഷ്ട്ര റിപ്പോർട്ടുകളിൽ യുഎഇ സർക്കാർ രാജ്യത്തിന്റെ മത്സരക്ഷമതയ്ക്കും പുരോഗതിക്കുമാണ് മുൻഗണന നൽകുന്നുതെന്ന് അദ്ദേഹം സ്ഥിരീകരിച്ചു, പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള സഹകരണംആഗോള സൂചികകളിലെ രാജ്യത്തിന്റെ പദവിയുടെ ഉന്നമന്നത്തിന് സഹായിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.യുഎഇയുടെ അന്താരാഷ്‌ട്ര നിലവാരവുമായി ബന്ധപ്പെട്ട അളവുകോലുകളിൽ കൂടുതൽ ഊന്നൽ നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ശൈഖ് അബ്ദുല്ല ഊന്നിപ്പറഞ്ഞു. പ്രതിഭകൾക്കും നിക്ഷേപത്തിനുമുള്ള ആഗോള കേന്ദ്രം എന്ന നിലയിൽ രാജ്യത്തിന്റെ പ്രതിച്ഛായ പിടിച്ചെടുക്കുന്നതിലെ പ്രാധാന്യം കാരണം ഇനിയും പ്രവർത്തിക്കേണ്ട സൂചകങ്ങൾ മെച്ചപ്പെടുത്തുന്നതിന് സമയപരിധി നിശ്ചയിക്കാൻ ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരോടും അദ്ദേഹം അഭ്യർത്ഥിച്ചു.എല്ലാ നിർണായക മേഖലകളുമായും ബന്ധപ്പെട്ട നിയമനിർമ്മാണങ്ങളും നിയമങ്ങളും രാജ്യത്തിന്റെ അഭിലാഷങ്ങൾക്കനുസൃതമായി നവീകരിക്കാൻ പരിശ്രമിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ചൂണ്ടിക്കാട്ടി.യുഎഇയുടെ മത്സരശേഷി വർധിപ്പിക്കുന്നതിന് ശൈഖ് അബ്ദുള്ള നൽകുന്ന നിരന്തരമായ പിന്തുണയുടെ പ്രതിഫലനമാണ് എഫ്‌സിഎസ്‌സിയിൽ ഈ നേട്ടങ്ങൾ വിലയിരുത്താൻ അദ്ദേഹത്തെ സ്വീകരിക്കാൻ സാധിച്ചത് എന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗാവി പറഞ്ഞു.”ആഗോള മത്സര റിപ്പോർട്ടുകളിൽ രാജ്യത്തിന്റെ നേട്ടങ്ങൾ കെട്ടിപ്പടുക്കുന്നതിലും രാജ്യത്തെ സംബന്ധിച്ച് കൃത്യവും സുതാര്യവുമായ ഡാറ്റ നൽകുന്നതിൽ ഫെഡറൽ, പ്രാദേശിക അധികാരികൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിലെ അദ്ദേഹത്തിന്റെ മാർഗ്ഗനിർദ്ദേശത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു,” അൽ ഗെർഗാവി കൂട്ടിച്ചേർത്തു.