ആഗോള ഹരിതഗൃഹ വാതക ട്രാക്കിംഗ് ശൃംഖലയ്ക്ക് പച്ച വെളിച്ചം

ജനീവ:ആഗോള ഹരിതഗൃഹ വാതക നിരീക്ഷണ സംവിധാനം സൃഷ്ടിക്കുന്നതിന് നൂറ്റി തൊണ്ണൂറ്റിമൂന്ന് രാജ്യങ്ങൾ ഏകകണ്ഠമായി അംഗീകാരം നൽകിയതായി ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യൂഎംഒ) ബുധനാഴ്ച പ്രഖ്യാപിച്ചു.”കഴിഞ്ഞ 800,000 വർഷത്തിനിടയിലെ ഏത് സമയത്തേക്കാൾ ഉയർന്നതാണ്”, ഡബ്ല്യൂഎംഒ മുന്നറിയിപ്പ് നൽകിയിരുന്നു. ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത റെക്കോർഡ് നിലയിലായതിനാലാണ് ഈ സുപ്രധാന തീരുമാനം ഉണ്ടായത്.പുതിയ ഗ്ലോബൽ ഗ്രീൻഹൗസ് ഗ്യാസ് വാച്ച് ഭൂമിയിൽ നിന്നും ബഹിരാകാശത്തു നിന്നുമുള്ള നിരീക്ഷണങ്ങളെ സംയോജിപ്പിച്ച് നിർണായക വിവര വിടവുകൾ നികത്തും. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയെ പിന്തുണച്ച് ഡാറ്റാ കൈമാറ്റം “സൗജന്യവും അനിയന്ത്രിതവും” ആയിരിക്കുമെന്ന് ഏജൻസി പറഞ്ഞു.1990 നും 2021 നും ഇടയിൽ, പ്രധാന ഹരിതഗൃഹ വാതകങ്ങളായ കാർബൺ ഡൈ ഓക്സൈഡ്, മീഥെയ്ൻ, നൈട്രസ് ഓക്സൈഡ് എന്നിവ കാരണം ചൂട് ഏകദേശം 50 ശതമാനം ഉയർന്നു എന്നാണ് ഡബ്ല്യൂഎംഒ പറയുന്നത്.“ഹരിതഗൃഹ വാതകങ്ങളുടെ സാന്ദ്രത റെക്കോർഡ് തലത്തിലാണെന്ന് ഞങ്ങളുടെ അളവുകളിൽ നിന്ന് ഞങ്ങൾക്കറിയാം. 2020 മുതൽ 2021 വരെയുള്ള കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് കഴിഞ്ഞ ദശകത്തിലെ ശരാശരി വളർച്ചാ നിരക്കിനേക്കാൾ കൂടുതലാണ് അളവുകൾ ആരംഭിച്ചതിന് ശേഷം മീഥെയ്നിന്റെ അളവിലും വർഷം തോറും വലിയ കുതിച്ചുചാട്ടമാണ് കാണുന്നത് “ഡബ്ല്യുഎംഒ സെക്രട്ടറി ജനറൽ പെറ്റേരി താലസ് പറഞ്ഞു.