സ്റ്റുഡൻ്റ്സ് ഗൈഡൻസ് ഫോറം : മത്സരങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണത്തിൽ റെക്കോർഡ്!!

മനാമ : അൽ റബീഹ് മെഡിക്കൽ സെന്ററിന്റെ പിന്തുണയോടെ ബി.കെ. എസ്. ഓഡിറ്റോറിയത്തിൽ മെയ് 26 വെള്ളിയാഴ്ച നടന്ന സ്റ്റുഡന്റ്‌സ് ഗൈഡൻസ് ഫോറം സ്‌കൂൾ കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ആകെ 951 രജിസ്‌ട്രേഷനുകളിൽ ഭൂരിഭാഗം വിദ്യാർത്ഥികളും പങ്കെടുത്തു.ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നും വിദേശങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ അവരുടെ രക്ഷിതാക്കൾക്കൊപ്പം രാവിലെ 8. 45 മുതൽ 12.30 വരെ നീണ്ടു നിന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.
4 വയസ്സുമുതൽ 18 വയസ്സുവരെയുള്ള വിദ്യാർഥികൾക്കായി 4 ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ. മത്സരത്തിനുള്ള വിഷയങ്ങൾ വിദ്യാർത്ഥികളുടെ മുൻപിൽ വച്ച് നറുക്കിട്ടെടുത്തു.സമ്മാന വിതരണ ചടങ്ങിലേക്ക് എല്ലാ വിദ്യാർത്ഥികളെയും ക്ഷണിച്ചു.

താഴെ പറയുന്നവർ വിധികർത്താക്കളായിരുന്നു;

ആൽബർട്ട് ആന്റണി
ബിജു എം സതീഷ്
ശിവദാസ് പാറച്ചാലിൽ
റാണി രഞ്ജിത്ത്
ലതാ മണികണ്ഠൻ
രാജീവ് പദ്മനാഭൻ
ഫാത്തിമ കമ്മീസ്
ജെയിൻ ഒറ്റത്തെങ്ങിൽ
ഹരികുമാർ കെ.എസ്.
വിനു രഞ്ജു
ജയരാജ് ശിവദാസൻ

വിജയികൾ താഴെ പറയുന്നവരാണ്
ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ വിജയികൾ യഥാക്രമം ചുവടെ;

ഗ്രൂപ്പ്- I കളറിംഗ് മത്സര വിജയികൾ
സുബിത ശ്രീ മോഹൻ
വെങ്കട തേജേഷ് കൊക്കണ്ടി
ഓസ്റ്റിൻ ക്ലെയർ ഡി വെരെ

ഗ്രൂപ്പ്- II Dwg & പെയിന്റിംഗ് മത്സര വിജയികൾ
യസ്വി മദൻരാജ്
ധ്വനി റിതേഷ്
ഷിസ ഷെയ്ഖ്

ഗ്രൂപ്പ്- III Dwg & പെയിന്റിംഗ് മത്സര വിജയികൾ
നേഹ ജഗധീഷ്
ഹന്ന സോളമൻ
ദേവ്‌ന പ്രവീൺ

ഗ്രൂപ്പ്- IV Dwg & പെയിന്റിംഗ് മത്സര വിജയികൾ
സന അഷറഫ്
അനന്യ ഷെരീബ് കുമാർ
അസിത ജയകുമാർ

സുനിൽ പിള്ള, ഫിലിപ്പ് തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി മത്സരങ്ങൾക്ക് നേതൃത്വം നൽകി.