സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ബഹ്റൈൻ( ബി എസ് ജി എഫ്) പ്രവർത്തന ഉദ്ഘാടന സമ്മേളനം ശ്രദ്ധേയമായി

ബഹ്‌റൈൻ : അൽ റബി മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ  സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ബഹറൈൻ കേരളീയ സമാജത്തിൽ മെയ് 26 വെള്ളിയാഴ്ച നടത്തപ്പെട്ട ചിത്രരചനാ മത്സരത്തിന് ശേഷം, വൈകിട്ട് 7 മണി മുതൽ കുട്ടികളെയും വിവിധ കലാകാരന്മാരെയും പ്രത്യേകിച്ച് ബഹറിനിൽ ഉള്ള ഗായകരുടെയും സർഗ്ഗസന്ധ്യ സംഘടിപ്പിക്കുകയുണ്ടായി. പരിപാടികളുടെ മദ്ധ്യേ ചിത്രരചനാ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും, അതേ തുടർന്ന് ബഹറിനിലെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ നിന്ന് ഉന്നത വിജയം നേടിയിട്ടുള്ള കുട്ടികൾക്ക് ഉള്ള അവാർഡ് ദാനവും നടത്തപ്പെട്ടു. എല്ലാ സ്കൂളുകളെയും ഔദ്യോഗികമായി അറിയിക്കുകയും പേര് നൽകപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികൾക്ക് വേദിയിൽ അവാർഡ് നൽകി അഭിനന്ദിക്കുകയുമുണ്ടായി.

സോഷ്യൽ ഡെവലപ്മെൻ്റ് മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഇനാസ്-അൽ മാജിദ് മത്സര വിജയികൾക്കും അതോടൊപ്പം ഉന്നത വിജയം നേടിയവർക്കും സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ഔദ്യോഗിക പരിപാടിയുടെ മുഖ്യാതിഥിയായി എത്തിയ സാമൂഹികക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി ഡെവലപ്മെൻറ് ചുമതലയുള്ള അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ബിഎസ് ജി എഫ് ചെയർമാനും ജനറൽ കൺവീനറും മുഖ്യാതിഥിക്ക് ഉപഹാരം നൽകി ആദരിച്ചു.

വിശിഷ്ട സേവനത്തിന് ബഹ്റൈൻ ആഭ്യന്തരമന്ത്രാലയത്തിൽ സേവനം ചെയ്യുന്ന സാമൂഹിക പ്രവർത്തകനും സ്റ്റുഡൻസ് ഗൈഡൻസ് ഫോറത്തിന്റെ ഉപദേശക സമിതിയിൽ പ്രവർത്തിക്കുന്ന ശ്രീ മോനി ഓടികണ്ടത്തലിനെ ആദരിക്കുകയുണ്ടായി.

പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ച എല്ലാവരെയും സ്റ്റുഡൻസ് ഗൈഡൻസ് ഫോറം ചെയർമാൻ, ജനറൽ കൺവീനർ, ജോയിൻ കൺവീനർ, കോഡിനേറ്റർസ് തുടങ്ങിയവർ എല്ലാവരെയും അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. പ്രത്യേകിച്ച് ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുത്തവരെയും അവരുടെ രക്ഷിതാക്കളെയും പരിപാടികളിൽ സംബന്ധിച്ച സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ- മത നേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തു.