

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകൾ അടങ്ങുന്ന ഏ ലെവൽ പ്രിഫെക്‌ടോറിയൽ കൗൺസിലിന്റെ ഹെഡ് ബോയ് ആയി ധനേഷ് സുബ്രഹ്മണ്യനും ഹെഡ് ഗേളായി സഹസ്ര കോട്ടഗിരിയും ചുമതലയേറ്റു. പത്ത്, ഒമ്പത് ക്ലാസുകൾ ഉൾപ്പെടുന്ന ബി ലെവലിൽ ഹെഡ് ബോയ് ആയി സിദ്ധാർത്ഥ് സജീവനും ഹെഡ് ഗേളായി രുദ്ര രൂപേഷ് അയ്യരും തിരഞ്ഞെടുക്കപ്പെട്ടു. ആറ് മുതൽ എട്ട് വരെ ക്‌ളാസുകൾ ഉൾപ്പെടുന്ന ലെവൽ സി ഹെഡ് ബോയ് ആയി കൽവി ഫാബിയൻ റൊസാരിയോയും ഹെഡ് ഗേളായി ശ്രീലക്ഷ്മി എയും സ്ഥാനമേറ്റു. അലിൻ ബാബു പാത്തിക്കൽ (ഹെഡ് ബോയ്), ലക്ഷ്യ രാമകൃഷ്ണൻ (ഹെഡ് ഗേൾ ) എന്നിവരാണ് നാലും അഞ്ചും ക്‌ളാസ്സുകൾ ഉൾപ്പെടുന്ന ലെവൽ ഡി സാരഥികൾ. പ്രിഫെക്റ്റോറിയൽ കൗൺസിലിൽ നാല് മുതൽ പന്ത്രണ്ടു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികളെ അവരുടെ സംഘടനാപരമായ കഴിവുകളും നേതൃത്വപരമായ കഴിവുകളും പരിഗണിച്ചാണ് തിരഞ്ഞെടുത്തത്. സീനിയർ വിഭാഗം വൈസ് പ്രിൻസിപ്പൽ ആനന്ദ് നായരും മിഡിൽ വിഭാഗം വൈസ് പ്രിൻസിപ്പൽ വിനോദ് എസ് എയും പ്രിഫെക്ട്മാരുടെ പേരുകൾ പ്രഖ്യാപിച്ചു. ചെയർമാൻ പ്രിൻസ് എസ്.നടരാജൻ സ്‌കൂൾ പതാക ഹെഡ് ബോയ്‌ക്ക് കൈമാറി.
കൂട്ടായ്മയുടെ മനോഭാവത്തോടെ കൗൺസിൽ അംഗങ്ങൾ അവരുടെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കണമെന്നു പ്രിൻസ് എസ്.നടരാജൻ പറഞ്ഞു. സ്‌കൂൾ പ്രവർത്തനങ്ങളും പദ്ധതികളും സംഘടിപ്പിച്ചും നടപ്പിലാക്കിയും നേതൃഗുണം വളർത്തിയെടുക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കുകയാണ് കൗൺസിലിന്റെ ലക്ഷ്യമെന്ന് സെക്രട്ടറി സജി ആന്റണി പറഞ്ഞു.
വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂൾ പഠനകാലത്ത് നേതൃ പാടവം വളർത്തിയെടുക്കാൻ കഴിയട്ടെയെന്നു പ്രിൻസിപ്പൽ വി ആർ പളനിസ്വാമി ആശംസിച്ചു. സ്‌കൂളിന്റെയും വിദ്യാർത്ഥികളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുമെന്ന് ഹെഡ് ബോയും ആൻഡ് ഹെഡ് ഗേളും പറഞ്ഞു. നേരത്തെ ദേശീയഗാനം, വിശുദ്ധ ഖുർആൻ പാരായണം, നിലവിളക്ക് തെളിക്കൽ, തുടർന്ന് സ്കൂൾ പ്രാർത്ഥന എന്നിവയോടെ പരിപാടികൾ ആരംഭിച്ചു.