ഒമാൻ : ” ബിപര്‍ജോയ് ” ചുഴലിക്കാറ്റ്

ഒമാൻ : അറബിക്കടലിൽ രൂപം കൊണ്ട ഉഷ്ണമേഖലാ ന്യൂനമർദം ” ബിപര്‍ജോയ് ” ചുഴലിക്കാറ്റ് ആയി രൂപാന്തരം പ്രാപിച്ചു . അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാൻ പ്രാദേശിക കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല.ഇന്ന് ഉച്ചയോടെ പുറത്തു വിട്ട ഒമാന്റെ കാലാവസ്ഥാ നിരീക്ഷണം അനുസരിച്ച്, തെക്ക്-മധ്യ അറബിക്കടലിലെ ഉഷ്ണമേഖലാ ന്യൂനമർദം വൈകാതെ ” ബിപര്‍ജോയ് ” ചുഴലിക്കാറ്റ് ആയി മാറുമെന്നും .. അടുത്ത അഞ്ച് ദിവസങ്ങളിൽ ഒമാന്റെ പ്രാദേശിക കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നും നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെന്റർ അറിയിച്ചു . അറബിക്കടലിന്റെ തെക്കുകിഴക്ക് ഉഷ്ണമേഖലാ ന്യൂനമർദം രൂപപ്പെടുന്നതായി സൂചിപ്പിക്കുന്നു, അതിന്റെ കേന്ദ്രത്തിന് ചുറ്റുമുള്ള കാറ്റിന്റെ വേഗത 17 മുതൽ 27 നോട്ടുകൾ വരെ കണക്കാക്കുന്നു. അടുത്ത 5 ദിവസത്തിനുള്ളിൽ ഒമാൻ കാലാവസ്ഥയെ നേരിട്ട് ബാധിക്കാതെ, അടുത്ത മണിക്കൂറിനുള്ളിൽ ഇത് ” ബിപര്‍ജോയ് ” ചുഴലിക്കാറ്റ് ആയി മാറുമെന്നും സൂചിപ്പിച്ചു , ”അതിനാൽ തന്നെ കാലാവസ്ഥാ ബുള്ളറ്റിനുകളും റിപ്പോർട്ടുകളും പിന്തുടരാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നതായും നാഷണൽ മൾട്ടി ഹസാർഡ് എർലി വാണിംഗ് സെന്റർ അറിയിച്ചു .