ഒമാനിൽ ഖ​രീ​ഫ്​ സീ​സ​ണി​ൽ 2679 ഫ്‌ളൈറ്റുകൾ ​, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന്​ 1077 വി​മാ​ന​ങ്ങ​ൾ : ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്സ്

By: Ralish MR , Oman

ഒമാൻ : ജൂ​ൺ 21 മു​ത​ൽ സെ​പ്റ്റം​ബ​ർ 21 വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ്​ സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ൽ ഇ​ത്ര​യും വി​മാ​ന​ങ്ങ​ൾ എ​ത്തു​ക. ഇ​തി​ൽ 1456 ആ​ഭ്യ​ന്ത​ര വി​മാ​ന​ങ്ങ​ളും 1223 അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടും. മ​സ്ക​ത്ത്​ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്​ ന​ൽ​കു​ന്ന​തു​പോ​ലെ സ​ലാ​ല എ​യ​ർ​പോ​ർ​ട്ടി​ന്​ ഇ​ന്ധ​ന​വി​ല​യി​ൽ നേ​രി​ട്ട് സ​ബ്‌​സി​ഡി ന​ൽ​ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്​ നി​ർ​ദേ​ശി​ച്ചി​രി​ന്നു. ഇ​ത്​ ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ യാ​ത്ര​യും വി​നോ​ദ​സ​ഞ്ചാ​ര​വും പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നു​ള്ള സു​ൽ​ത്താ​ന്‍റെ തീ​ക്ഷ്ണ​ത​യെ​യാ​ണ്​ സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്ന്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട് ക​മ്പ​നി എ​ക്‌​സി​ക്യൂ​ട്ടി​വ് വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ​ജി​നീ​യ​ർ സ​ക്ക​രി​യ ബി​ൻ യ​അ്​​ക്കൂ​ബ് അ​ൽ ഹ​റാ​സി പ​റ​ഞ്ഞു. നി​ല​വി​ലെ ഓ​പ​റേ​റ്റ​ർ​മാ​ർ​ക്കു​ പു​​റ​മെ മ​റ്റ് എ​യ​ർ​ലൈ​നു​ക​ളും സ​ർ​വി​സ്​ കൂ​ട്ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ജി.​സി.​സി രാ​ജ്യ​ങ്ങ​ളു​ടെ ത​ല​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നു​മാ​യി 1077 വി​മാ​ന​ങ്ങ​ൾ നേ​രി​ട്ട്​ സ​ലാ​ല​യി​ലെ​ത്തും.അ​ബൂ​ദ​ബി, ദു​ബൈ, ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ​നി​ന്ന് സ​ലാ​ല​യി​ലേ​ക്ക്​ 536 വി​മാ​ന​ങ്ങ​ളാ​ണ്​ സ​ർ​വി​സ്​ ന​ട​ത്തു​ക. ഇ​തി​ൽ അ​ബൂ​ദ​ബി​യി​ൽ​നി​ന്ന്​ വി​സ്​ എ​യ​ർ 87, എ​യ​ർ അ​റേ​ബ്യ 93, ഷാ​ർ​ജ​യി​ൽ​നി​ന്ന് 175, ദു​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഫ്ലൈ ​ദു​ബൈ 181 വി​മാ​ന​ങ്ങ​ളും സ​ലാ​ല​യി​ലേ​ക്ക്​ പ​റ​ത്തും. സൗ​ദി അ​റേ​ബ്യ​യി​ലെ റി​യാ​ദ്, ജി​ദ്ദ, ദ​മ്മാം, ബു​റൈ​ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് സൗ​ദി ഫ്ലൈ​നാ​സ് 188 വി​മാ​ന​ങ്ങ​ൾ, ഖ​ത്ത​റി​ലെ ഹ​മ​ദ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ഖ​ത്ത​ർ എ​യ​ർ​വേ​സ്​ 270 വി​മാ​ന​ങ്ങ​ൾ, കു​വൈ​ത്തി​ലെ കു​വൈ​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​ൽ​നി​ന്ന്​ കു​വൈ​ത്ത്​ ജ​സീ​റ എ​യ​ർ​വ​സ്‍സ്​ 57, കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ 26 വി​മാ​ന​ങ്ങ​ളും സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ ന​ട​ത്തും.ഇ​തി​നു​ പു​റ​മെ എ​യ​ർ ഇ​ന്ത്യ എ​ക്‌​സ്പ്ര​സി​ന്റെ 40, പാ​കി​സ്താ​ൻ എ​യ​റി​ന്റെ 54 വി​മാ​ന​ങ്ങ​ളും സ​ലാ​ല​ക്ക്​ പറക്കുന്നുണ്ട് . ഇ​തി​നു​പു​റ​മെ ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ ‘ഒ​മാ​ൻ എ​യ​ർ, ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​റും സ​ലാ​ല​യി​ലേ​ക്ക്​ സ​ർ​വി​സ്​ നടത്തുന്നുണ്ട് .