നോട്ട് ദ പോയന്റ് ഫസലുൾ ഹഖ് : – ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം

 ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്യാം

ബഹ്‌റൈൻ : ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ ചേരാൻ (ഫ്ലക്സി വിസ)ആദ്യം ചെയ്യേണ്ടത് എൽ.എം.ആർ.എ രജിസ്ട്രേഷൻ സ്റ്റാറ്റസിൽ പോയി സി.പി.ആർ നമ്പർ നൽകി എലിജിബിലിറ്റി പരിശോധിക്കുകയാണ്. യോഗ്യരാണെങ്കിൽ പച്ച നിറം കാണിക്കും, 33150150 യിൽ സിപിആർ നമ്പർ എസ്.എം.എസ് ചെയ്താലും നിങ്ങൾ യോഗ്യത സംബന്ധിച്ച് മറുപടി ലഭിക്കും.. 17103103 യിൽ കോൾ ചെയ്ത് സിപിആർ നമ്പർ പറഞാലും മറുപടി ലഭിക്കും. ഇത് മൂന്നുമല്ലെങ്കിൽ www.lmra.bh എന്ന സൈറ്റിൽ കയറി expat പോർട്ടൽ തെരഞ്ഞെടുക്കുക. സി.പി.ആർ നമ്പറും പാസ്പോർട്ട് എക്സ്പയറി date ഉം കൊടുക്കുക. അപ്പോൾ എലിജിബിലിറ്റി കാണിക്കും.അതിനുശേഷം ഓൺലൈനായോ എൽ.എം.ആർ.എ അംഗീകൃത സെന്ററുകൾ വഴിയോ അപേക്ഷ നൽകാം. തെറ്റുകൾ വരാതിരിക്കാൻ എൽ.എം.ആർ.എ അംഗീകൃത സെന്ററുകൾ വഴി അപേക്ഷ നൽകുന്നതാണ് അഭികാമ്യം.അപേക്ഷ സ്വീകരിക്കുകയാണെങ്കിൽ ഒരാഴ്ചക്കുള്ളിൽ മറുപടി ലഭിക്കും. അതിനുശേഷം ബി.എഫ്.സി വഴി പണമടയ്ക്കാം. ഒരുവർഷത്തേക്ക് 192+150 ദീനാറാണ് അടയ്ക്കേണ്ടി വരുക. രണ്ടുവർഷത്തേക്കും എടുക്കാം. അവർ 369+150 അടയ്ക്കണം. ഇതിൽ 150 ദീനാർ സെക്യൂരിറ്റി തുകയാണ്. അത് തിരികെ കിട്ടുന്നതാണ്. ഇതു കൂടാതെ 15 ദീനാർ മാസ ഫീസും നൽകണം.മാസ ഫീസ് അടയ്ക്കാൻ വൈകിയാൽ അടുത്തമാസം അഞ്ച് ദീനാർ പിഴ വരും. ആദ്യ മാസഫീസ് അടയ്ക്കുമ്പോൾ അഞ്ച്ദീനാർ അധികം നൽകണം. ഇത് flexi കാർഡ് നുള്ള ചാർജ് ആണ്. അപേക്ഷ നൽകാൻ കളർ പാസ്പോർട്ട് കോപ്പി, സി.പി.ആർ കോപ്പി, അഡ്രസ്സ് പ്രൂഫിനുള്ള രേഖകൾ( ഇലക്ട്രിസിറ്റി ബിൽ/ സ്മാർട്ട് കാർഡ് കോപ്പി) എന്നിവ വേണം. 2022 പകുതിക്ക് മുൻപ് വിസ കാലാവധി കഴിഞ്ഞയാളുകൾക്കാണ് ഇപ്പോൾ യോഗ്യത കാണിക്കുന്നത്. അടുത്ത കാലത്ത് വിസ കാലാവധി കഴിഞ്ഞവർക്ക് പുതിയ തൊഴിലുടമയെ കണ്ടെത്താനുള്ള സമയമുണ്ട്. മുൻപ് ഫ്ലക്സി വിസ എടുത്തിട്ടുളളവർ 90 ദീനാർ ഡെപ്പോസിറ്റായി നൽകിയിട്ടുണ്ടാകും. അങ്ങനെ വിസ എടുത്തിട്ട് പുതുക്കാനാവാതെ വരുകയോ , ഏതെങ്കിലും കാരണത്താൽ റദ്ദാകുകയോ ചെയ്തവർക്ക് എലിജിബിലിറ്റി സ്റ്റാറ്റസ് നോക്കി വീണ്ടും അപേക്ഷ നൽകാം. അവർ ഒരു വർഷത്തേക്കോ അല്ലെങ്കിൽ രണ്ടുവർഷത്തേക്കോ ഉള്ള ഫീസ് അടയ്ക്കണം. അങ്ങനെയുള്ളവർ ആ വിസ പാസായതിനുശേഷം നിലവിലുള്ള IBAN നമ്പർ സഹിതം അപേക്ഷിച്ചാൽ മുൻപ് അടച്ച 90 ദീനാർ തിരികെ ലഭിക്കും. ലേബർ രജിസ്ട്രേഷൻ പ്രോഗ്രാമിൽ അപേക്ഷ നൽകുമ്പോൾ പ്രൊഫഷനുകളുടെ ഓപ്ഷനുകൾ ഉണ്ടായിരിക്കും. അതിൽ മൂന്നെണ്ണം തെരഞ്ഞെടുക്കാം.അതിൽ ഒരെണ്ണമാണ് അനുവദിക്കുക. അനുവദിച്ചാൽ വ്യത്യസ്ഥ തൊഴിലുടമകളുടെ കീഴിൽ ആ പ്രൊഫഷനിൽ ജോലി ചെയ്യാം. രാജ്യത്തിന്റെ നിയമവ്യവസ്ഥയനുസരിക്കാൻ എല്ലാ പ്രവാസികൾക്കും ബാധ്യതയുണ്ടെന്ന കാര്യം മറക്കാതിരിക്കുക.

റിപ്പോർട്ട് തയ്യാറാക്കിയത് : Fazalbhai from Bahrain : 00973-39710151