ബഹ്റൈൻ : ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) അതിന്റെ 2022-2023 വർക്ക് പ്ലാനിലേക്കുള്ള അപ്ഡേറ്റുകൾ ചർച്ചകൾക്കായി രണ്ടാമത്തെ ഓപ്പൺ ഫോറം സംഘടിപ്പിച്ചു . നവീകരണത്തെ പിന്തുണയ്ക്കുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കുക, സുരക്ഷിതവും സുസ്ഥിരവുമായ നെറ്റ്വർക്ക്, എല്ലാവർക്കും വിശ്വസനീയമായ ബ്രോഡ്ബാൻഡ് സേവനം എന്നിവയുള്ള ലോകത്തിലെ ഏറ്റവും നൂതനമായ ടെലികമ്മ്യൂണിക്കേഷൻ മാർക്കറ്റുകളിലൊന്നായി ബഹ്റൈനെ മാറ്റുക, ഉപഭോക്താക്കളെ ശാക്തീകരിക്കുകയും പരിരക്ഷിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കുക തുടങ്ങി കാര്യങ്ങൾ ആണ് TRA ഓപ്പൺ ഫോറം ചർച്ച ചെയുന്നത് . വൈദഗ്ധ്യം പങ്കുവയ്ക്കുന്നതിനും ടെലികമ്മ്യൂണിക്കേഷൻ വ്യവസായത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളും ഊർജ്ജസ്വലവും ആരോഗ്യകരവുമായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ വികസിപ്പിക്കുന്നതിനുള്ള അവസരങ്ങളും TRA യുടെ ജനറൽ ഡയറക്ടർ ഫിലിപ്പ് മാർനിക്ക് ചർച്ച ചെയ്തു . ഇതിനായി ഞങ്ങളുടെ പങ്കാളികളോടൊപ്പം പ്രവർത്തിക്കുതായും തന്ത്രപരമായ ലക്ഷ്യങ്ങളിലേക്ക് മുന്നേറ്റം തുടരുകയാണെന്നും ഭാവിയിൽ കൂടുതൽ ഓപ്പൺ ഫോറങ്ങൾ നടത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു .