സഞ്ചാരികളെ ആകർഷിച്ചു സലാല .. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ കാ​ല​ത്തി​ന്​​ തു​ട​ക്ക​മാ​യി..

By : Ralish MR , Oman

ഒമാൻ :  : മ​ഴ​യി​ൽ പ്ര​കൃ​തി​ക്കും മ​ന​സ്സി​നും കു​ളി​ര്​ പ​ക​ർ​ന്ന്​ ​ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ൽ ഖ​രീ​ഫ്​ കാ​ല​ത്തി​ന്​​ തു​ട​ക്ക​മാ​യി. ഇ​ന്നു മു​ത​ൽ സെ​പ്​​റ്റം​ബ​ർ 21 വ​രെ നീ​ളു​ന്ന ഖ​രീ​ഫ്​ മ​ഴ​ക്കാ​ലം ആ​സ്വ​ദി​ക്കാ​ൻ നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ്​ രാ​ജ്യ​ത്തു​നി​ന്നും പു​റ​ത്തു​നി​ന്നു​മാ​യി ദോ​ഫാ​റി​ൽ എ​ത്തു​ക. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നാ​കും ഇ​ത്ത​വ​ണ​യും കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തു​ക. ഖ​രീ​ഫി​ന്‍റെ വ​ര​വ​റി​യി​ച്ച്​ സ​ലാ​ല​യി​ലും ജ​ബ​ൽ പ്ര​ദേ​ശ​ങ്ങ​ളി​ലും ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ മ​ഴ​പെ​യ്തു തു​ട​ങ്ങി​യി​ട്ടു​ണ്ട്. മ​നം നി​റ​യെ പു​തു​മ​ഴ ആ​സ്വ​ദി​ക്കാ​നും ചാ​റ്റ​ൽ​മ​ഴ​യി​ല​ലി​ഞ്ഞ് സ്വ​യം മ​റ​ക്കാ​നും സ്വ​ദേ​ശി​ക​ളാ​യ നി​ര​വ​ധി പേ​ർ സലാലയിലെത്തും . ഖ​രീ​ഫ്​ സീ​സ​ണി​​ന്റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പ്​ ഉ​റ​പ്പാ​ക്കാ​ൻ വി​വി​ധ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യി​ട്ടു​ള്ള​ത്. വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ സ​ലാ​ല​യി​ലേ​ക്കു​ള്ള റോ​ഡു​ക​ളി​ൽ പ​ട്രോ​ളി​ങ്ങും പ​രി​ശോ​ധ​ന​ക​ളും ഏ​ർ​പ്പെ​ടു​ത്തും. അ​തേ​സ​മ​യം, ഖ​രീ​ഫ് സീ​സ​ണി​നോ​ട​നു​ബ​ന്ധി​ച്ച ദോ​ഫാ​ർ മു​നി​സി​പ്പാ​ലി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന സ​ലാ​ല ടൂ​റി​സം ഫെ​സ്റ്റി​വെ​ലി​ന്‍റെ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളെ കു​റി​ച്ച്​ അ​ധി​കൃ​ത​ർ ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ഖ​രീ​ഫ്​ സീ​സ​ണി​ൽ സ​ലാ​ല​യു​ടെ പ​ച്ച​പ്പും ത​ണു​പ്പും ​നു​ക​രാ​നെ​ത്തി​യ​ത്​ എട്ടുലക്ഷത്തി പതിമൂവായിരം സ​ന്ദ​ർ​ശ​ക​ർ ആ​യി​രു​ന്നു. മു​ൻ വ​ർ​ഷ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വൻ വ​ർ​ധ​ന​യാ​ണ്​ ഉ​ണ്ടാ​യി​ട്ടു​ള്ള​ത്.