അന്താരാഷ്ട്ര യോഗ ദിനം : ബഹ്‌റൈനിൽ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായ പരിപാടി സംഘടിപ്പിച്ചു

ബഹ്‌റൈൻ : മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിപ്പിച്ചു ബഹ്‌റിനിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആഘോഷിച്ചു . ജുഫെയറിലെ അൽ നജ്മ മൈതാനത് നടന്ന പരിപാടിയിൽ രണ്ടായിരത്തോളം യോഗ പ്രേമികൾ പങ്കെടുത്തു ..മനാമ : അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചു ബഹറിൻ ഇന്ത്യാ കൾചർ ആൻറ് ആർട്സ് സർവീസിന്റെ ആഭിമുഖ്യത്തിൽ മുപ്പത്തി അഞ്ചോളം പ്രവാസി സംഘടനകൾ സംയോജിച്ചു യോഗ ദിനം ആചരിച്ചു . അൽ നജ്മ മൈതാനത്തു നടന്ന യോഗ ദിനത്തിൽ സ്വദേശികളും പ്രവാസികളും അടക്കം രണ്ടായിരത്തോളം ആളുകൾ പങ്കെടുത്തു . ബ,ഹ്‌റിനിലെ ഇന്ത്യൻ എംബസ്സി പ്രതിനിധി ഇജാസ് അഹമ്മദ് , ബികാസ് പ്രസിഡന്റ് ഭഗവാൻ അസർപോട്ട, മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി, ഡോ. കോമൾ, പ്രകാശ് ദേവ്ജി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു .അന്താരാഷ്ട്ര യോഗ ദിനത്തിനായി കൈകോർത്ത പ്രവാസി സംഘടനകളോട് ഇന്ത്യൻ എംബസ്സി പ്രതിനിധി ഇജാസ് അഹമ്മദ് നന്ദി അറിയിച്ചു . മുഹമ്മദ് അൽ കൊഹേജി, യൂസഫ് ലോറി തുടങ്ങിയ ബഹ്‌റൈനി പ്രമുഖരെ സംഘാടകർ മൊമെന്റോ നൽകി ആദരിച്ചു . പൊതു സമ്മേനത്തിനു ശേഷം യോഗ അധ്യാപകൻ രുദ്രേഷ് സിഗിന്റെ നിയന്ത്രണത്തിൽ യോഗ അഭ്യാസം നടന്നു . കുട്ടികളും സ്ത്രീകളുമടക്കം നിരവധി ആളുകൾ യോഗ അഭ്യാസത്തിൽ പങ്കെടുത്തു . പരിപാടിയിൽ പങ്കെടുത്ത എല്ലാ സംഘടനകൾക്കും സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.