ഉച്ചവിശ്രമ നിയമം പരിശോധനകൾ ശക്തമാക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം.

By : Ralish MR , Oman

മസ്ക്കറ്റ് : ഒമാനിലെ തൊ​ഴി​ലിടങ്ങളിലെ ഉച്ചവിശ്രമ നിയമം നി​യ​മ ലം​ഘ​ന​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​നാ​യി പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​ക്കി തൊ​ഴി​ൽ മ​ന്ത്രാ​ല​യം. രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​തു​വ​രെ ന​ട​ന്ന​ത്​ 4,149 പ​രി​ശോ​ധ​ന​ക​ളാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഇ​തു​മൂ​ലം അ​ന​ധി​കൃ​ത ​തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റും ക​​ണ്ടെ​ത്താ​ൻ​ സാ​ധി​ക്കു​ക​യും ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ല്‍ തൊ​ഴി​ല്‍നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട​ത് മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ല്‍ നി​ന്നാ​ണ്; 2,066. ഏ​റ്റ​വും കു​റ​വ് ബു​റൈ​മി ഗ​വ​ര്‍ണ​റേ​റ്റി​ലാ​ണ്; 12. തെ​ക്ക​ന്‍ ബാ​ത്തി​ന (342), ദാ​ഖി​ലി​യ (458), തെ​ക്ക​ന്‍ ശ​ര്‍ഖി​യ (174), ദോ​ഫാ​ര്‍ (156), വ​ട​ക്ക​ന്‍ ബാ​ത്തി​ന (265), ദാ​ഹി​റ (474), വ​ട​ക്ക​ന്‍ ശ​ര്‍ഖി​യ (48), അ​ല്‍ വു​സ്ത (154) എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ഗ​വ​ര്‍ണ​റേ​റ്റു​ക​ളി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍