ചെങ്ങന്നൂർ സ്വദേശി അബുദാബിയിൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു

അബുദാബി: മലയാളി അബുദാബിയില്‍ ഹൃദയാഘാതം മൂലം മരണമടഞ്ഞു . ചെങ്ങന്നൂർ കുരീക്കാട്ട് കിഴക്കേതിൽ വർഗീസ്-​കുഞ്ഞുമോൾ ദമ്പതികളുടെ മകനും മുസഫയിലെ അഹല്യ ഹോസ്‍പിറ്റലില്‍ സീനിയര്‍ റിലേഷന്‍ഷിപ്പ് ഓഫിസറായി ജോലി ചെയ്തിരുന്ന മനു കെ വര്‍ഗീസ് (43) ആണ് മരണമടഞ്ഞത് . ഭാര്യ ജോസി ഡേവിഡ് ശൈഖ് ശഖ്ബൂത്ത് മെഡിക്കൽ സിറ്റിയിൽ നഴ്‌സാണ്. മക്കൾ – എയ്ഞ്ചലിൻ, ആഷ്‌ലിൻ (രണ്ടു​പേരും ബനിയാസ് ജെംസ് സ്‌കൂൾ വിദ്യാർത്ഥികൾ). ബനിയാസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു