ഒമാൻ : ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ജൂലൈ 13 ന് ഒമാനിലെത്തുന്നു.ഒമാനിലെ പുസ്തകാസ്വാദകർക്ക് ഹരം പകർന്നു ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്തകമേളയായ ലോഗോസ് ഹോപ്പ് ജൂലൈ 13 മുതൽ 24 വരെ മസ്‌കറ്റിലെ സുൽത്താൻ കാബൂസ് തുറമുഖത്ത് നങ്കൂരമിടും .. തുടർന്ന് സലാല തുറമുഖത്തേക്ക് പുറപ്പെടുന്ന കപ്പൽ ജൂലൈ 27 മുതൽ ഓഗസ്റ്റ് 3 വരെ നിലയുറപ്പിക്കും. 2011 ജനുവരിയിൽ കപ്പൽ ഒമാനിൽ ആദ്യ സന്ദർശനം നടത്തിയത് .. അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ ജർമനിയിലെ ഗുഡ് ബുക്സ് ഫോർ ഓൾ ആണ് പുസ്‌തകമേളയുടെ സംഘാടകർ .. ലോകത്തിലെ ഏറ്റവും വലിയ ഫ്ലോട്ടിംഗ് പുസ്‌തകമേള സാധാരണയായി ഓരോ തുറമുഖത്തും രണ്ടാഴ്ചയോളം തുടരുകയും ഓരോ ദിവസവും ആയിരക്കണക്കിന് പേർക്കു സന്ദർശകർക്കാൻ അവസരം നല്കുകയും ചെയ്യും.. ഓരോ വർഷവും ശരാശരി ഒരു ദശലക്ഷം സന്ദർശകരാണ് കപ്പൽ സന്ദർശിക്കുന്നത് .. കുട്ടികളുടെ പുസ്‌തകങ്ങൾ , അക്കാദമിക് ഗ്രന്ഥങ്ങൾ, നിഘണ്ടുക്കൾ, അറ്റ്‌ലസുകൾ എന്നിവയ്‌ക്കൊപ്പം ശാസ്ത്രം, സ്‌പോർട്‌സ്, പാചകം, കല, വൈദ്യം, ഭാഷകൾ, വിശ്വാസം എന്നിവയുൾപ്പെടെ വിവിധ വിഭാഗങ്ങളിലും വിഷയങ്ങളിലും വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ കപ്പലിൽ ലഭ്യമാണ്. 150-ലധികം രാജ്യങ്ങളിലായി 480 വ്യത്യസ്ത തുറമുഖങ്ങൾ സന്ദർശിച്ചാണ് കപ്പൽ യാത്ര തുടരുന്നത് . ഒമാൻ സന്ദർശിക്കുന്ന സംഘത്തിൽ 65 ലധികം വ്യത്യസ്ത രാജ്യങ്ങളിൽ നിന്നുള്ള 350 ഓളം സന്നദ്ധപ്രവർത്തകർ ഉൾപ്പെടുന്നുണ്ട്.