നവ്യാനുഭവമായ് മാറ്റ് ബഹ്‌റൈൻ ഈദ് നൈറ്റ്

ബഹ്‌റൈൻ : ബലിപെരുന്നാളിനോട് അനുബന്ധിച്ച് മാറ്റ് ബഹ്‌റൈൻ (മഹൽ അസോസിയേഷൻ ഓഫ് തൃശ്ശൂർ)സംഘടിപ്പിച്ച ഈദ് നൈറ്റ് കുടുംബാംഗങ്ങളുടെ ഒത്തുചേരൽ കൊണ്ട് നവ്യാനുഭവമായി. മാറ്റ് കുടുംബാംഗങ്ങളുടെ മക്കൾ അവതരിപ്പിച്ച ഗാനലാപനങ്ങൾ, ഒപ്പനകൾ, കോൽക്കളി, സൂഫി ഡാൻസ്, ബഹ്‌റൈൻ ട്രെഡിഷ്നൽ ഡാൻസ്,കുട്ടികളുടെ മിമിക്രി തുടങ്ങിയ വിവിധയിനം പരിപാടികൾ നടന്നു.തുടർന്ന് കഴിഞ്ഞ SSLC,+2പരീക്ഷകളിൽ ഉന്നത വിജയം നേടിയ മാറ്റ് ബഹ്‌റൈൻ അംഗങ്ങളുടെ മക്കൾക്കുള്ള ആദരവ് നൽകി അനുമോദിച്ചു.
2023-2025 ലേക്കുള്ള പുതിയ കമ്മിറ്റിയെ സദസിന് പരിചയപ്പെടുത്തി.
മാറ്റ് ബഹ്‌റൈൻ പ്രസിഡന്റ്‌ ഗഫൂർ കയ്പമംഗലം അദ്ധ്യക്ഷത വഹിച്ച പൊതുയോഗം ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായ് ഉത്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാഭ്യാസ അവാർഡ് വിതരണം സിജി ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട, ഷെമിലി പി ജോൺ, നിസാർ കൊല്ലം, സഹീർ ആദൂർ, വിനോദ് നാരായണൻ, സൽമാനുൽ ഫാരിസ്, അൻവർ ശൂരനാട്, പി കെ ബീരവു, സഗീർ അൽമുല്ല, സലാം മമ്പാട്ടുമൂല,അൻവർ നിലമ്പൂർ എന്നിവർ ചേർന്ന് കൈമാറി.മാറ്റ് ബഹ്‌റൈൻ മെമ്പർഷിപ്പ് നൗഷാദ് അമ്മാനത്തിന് മെമ്പർഷിപ്പ് സെക്രട്ടറി ഷാജഹാൻ മാള കൈമാറി.ജനറൽ സെക്രട്ടറി അലി കേച്ചേരി സ്വാഗതവും ട്രഷറർ റെഷീദ് വെള്ളങ്ങല്ലൂർ നന്ദിയും പറഞ്ഞു.വളണ്ടിയർ വിങ്ങ് ചെയർമാൻ മനാഫ് അഴിക്കോട്,ഭാരവാഹികളായ റിയാസ് ഇബ്രാഹിം,ഹുസൈൻ വലിയകത്ത്, യൂസഫലി ചാവക്കാട്, ഷെഹീൻ കേച്ചേരി, ഷഹഫാദ് കുന്നംകുളം, റഫീഖ് അബ്ബാസ്,ആരിഫ് പോർക്കുളം,അസിൽ,റാഫി കരുപ്പടന്ന,അഷ്‌റഫ്‌ ഇരിഞ്ഞാലക്കുട,ഷാജഹാൻ കേച്ചേരി, എന്നിവർ നേതൃത്വം നൽകി.ഫർദീഷ് മുഹ്സിൻ, റെജീന അനസ് എന്നിവർ അവതാരകരായി.
സാദിഖ് തളിക്കുളം, ഷാൻഹർ മതിലകം പരിപാടികൾ നിയന്ത്രിച്ചു.