ജപ്പാൻ അംബാസഡറുമായി യുഎഇ പ്രതിരോധകാര്യ സഹമന്ത്രി കൂടിക്കാഴ്ച്ച നടത്തി

അബുദാബി : പ്രതിരോധ കാര്യ സഹമന്ത്രി മുഹമ്മദ് ബിൻ അഹമ്മദ് അൽ ബൊവാർദി, യുഎഇയിലെ ജപ്പാൻ അംബാസഡർ അകിയോ ഇസോമാറ്റയെയും അദ്ദേഹത്തിന്റെ അനുഗമിക്കുന്ന പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തി.യുഎഇയും ജപ്പാനും തമ്മിൽ വിവിധ മേഖലകളിൽ, പ്രത്യേകിച്ച് പ്രതിരോധ, സൈനിക മേഖലകളിൽ തങ്ങളുടെ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ഇരുനേതാക്കളും ചർച്ച ചെയ്തു.