പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ “റാഫി നൈറ്റ് ” സംഘടിപ്പിക്കുന്നു.

ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ 2023_2025 കാലയളവിലേക്ക് തി രെഞ്ഞെടുക്കപ്പെട്ട എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാട നവും, “റാഫിനൈറ്റ്” എന്ന പേരിൽ സംഗീതനിശയും സംഘടിപ്പിക്കുന്നു.ഒട്ടേറെ ഗാനങ്ങൾ സംഗീത ലോകത്തിന് സമ്മാനിച്ച അനശ്വര ഗായകൻ മുഹമ്മദ് റാഫി നമ്മെ വിട്ടുപിരിഞ്ഞിട്ട് 43 വർഷങ്ങൾ പിന്നിടുകയാണ്.മുഹമ്മദ് റാഫിയുടെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിക്കുന്നതിനായാണ് ആഗസ്റ്റ് 3വ്യാഴാഴ്ച്ച വൈകീട്ട് 7 മണിക്ക് സെഗയ്യ, കെ. സി. എ ഹാളിൽ വെച്ചു “റാഫി നൈറ്റ്”സംഘടിപ്പിക്കുന്നത്.വിശ്വപ്രതിഭ മുഹമ്മദ് റാഫി ആലപിച്ച സൂപ്പർഹിറ്റ് ഗാനങ്ങളുമായി പ്രഗത്ഭരായ ഗായകർ “റാഫി നൈറ്റിൽ” ഗാനങ്ങൾ ആലപിക്കും.സംഗീത ലോകത്തെ അതുല്ല്യ പ്രതിഭ മുഹമ്മദ്റാഫിക്ക് സ്മരണാഞ്ജലി അർപ്പിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന “റാഫിനൈറ്റ്” ആസ്വദിക്കുവാനായി ബഹ്‌റൈനിലെ മുഴുവൻ സംഗീതപ്രേമികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി പവിഴദ്വീപിലെ കോഴിക്കോട്ടുകാർ ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.