ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത .

By: Ralish MR , Oman

ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യത .  വാദികൾ മുറിച്ചു കടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു
ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന്​ ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ശർഖിയ, ദാഖിലിയ, തെക്ക്​-വടക്ക്​ ബത്തിന, ദാഹിറ, ബുറൈമി ഗവർണറേറ്റുകളിലാണ്​ ഇടിമിന്നലോട് കൂടിയ മഴ പെയ്യുക. മണിക്കൂറിൽ 46മുതൽ 83 കിലേമീറ്റർ വേഗതയിൽ കാറ്റ്​ വിശിയേക്കും. പൊടി ഉയരുന്നതിനാൽ ദൂരകാഴ്ചയെ ബാധിക്കാൻ സാധ്യതയുണ്ട്​​. വാദികളിൽ നീന്താൻ ശ്രമിക്കരുതെന്നും താഴ്ന്ന സ്ഥലങ്ങളിൽനിന്ന്​ മാറിനിൽക്കണെമന്നും ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കുട്ടികൾ വാദികളിൽ എത്തുന്നില്ലെന്ന്​ എല്ലാവരും ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു. നിസ്വ-ബഹ്ല മേഖലയിൽ ശക്തമായ കാറ്റും മഴയും രണ്ടുദിവസങ്ങളിലായി ലഭിച്ചിരുന്നു.