മനാമ : കഴിഞ്ഞ ദിവസം അന്തരിച്ച മുൻ കേരള മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവും ആയിരുന്ന ഉമ്മൻചാണ്ടി യുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിന് ഒഐസിസി യുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് നടത്തിയ അനുശോചന സമ്മേളത്തിൽ ബഹ്റൈനിലെ വിവിധ സാമൂഹ്യ,സാംസ്കാരിക,മത, പ്രാദേശിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള നിലവിളക്കിൽ തിരി തെളിയിച്ച്, പുഷ്പാർച്ചനയോടെ ആരംഭിച്ച അനുശോചന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ബിനു കുന്നന്താ നം അധ്യക്ഷത വഹിച്ചു, ഒഐസിസി ദേശീയ ജനറൽ സെക്രട്ടറി ഗഫൂർ ഉണ്ണികുളം സ്വാഗതം ആശംച്ചു. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയെക്കാൾ ശക്തനാണ് മരണപെട്ട ഉമ്മൻചാണ്ടി, ഖദറിനുള്ളിൽ ജീവിച്ച വിശുദ്ധനയായിരുന്നു അദ്ദേഹം. കേരളത്തിലെ പാവങ്ങളെ കരുതുവാനും,കേരളത്തിന്റെ വികസനത്തിന് കുതിപ്പ് ഏകുവാൻ കൊച്ചി മെട്രോ, കണ്ണൂർ എയർപോർട്ട്, വിഴിഞ്ഞം തുറമുഖം അടക്കമുള്ള പദ്ധതികളും, കാരുണ്യ പദ്ധതി കൊണ്ട് കോടി കണക്കിന് രൂപ മുടക്കി പാവങ്ങൾക്ക് നൽകിയ ചികിത്സ പദ്ധതികൾ മൂലം ലക്ഷകണക്കിന് ആളുകൾ ജീവിതത്തിലേക്ക് തിരിച്ചു വന്നു. വികസന നായകൻ എന്നതിൽ ഉപരി പാവങ്ങളെ കരുതുന്ന കരുണമായനായ ഭരണാധികാരി എന്നായിരിക്കും എക്കാലവും അദ്ദേഹം അറിയപ്പെടുക. തിരുവനന്തപുരം മുതൽ പുതുപ്പള്ളി വരെ റോഡിന്റെ ഇരുവശത്തും നിന്ന ആളുകൾ തങ്ങളുടെ കുടുംബത്തിൽ സംഭവിച്ച ഒരു വേർപാട് ആയിട്ടാണ് ഉമ്മൻചാണ്ടി യുടെ മരണത്തെ കണ്ടത്. ഇനിയും ഇത് പോലെ ജനനായകർ നമുക്ക് ലഭിക്കില്ല എന്നും അനുശോചന പ്രസംഗത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. പി. വി. രാധാകൃഷ്ണപിള്ള, വർഗീസ് കാരക്കൽ ( ബഹ്റൈൻ കേരളീയ സമാജം ) അഡ്വ. ബിനു മണ്ണിൽ ( ഇന്ത്യൻ സ്കൂൾ ) കെ എം. ചെറിയാൻ ( ഇന്ത്യൻ ക്ലബ് ) കുട്ടൂസ മുണ്ടേരി ( കെ എം സി സി ), സോമൻ ബേബി, റവ. ഫാ. ജേക്കബ് തോമസ് ( സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി ) റവ. ഫാ. ജോൺസ് ജോൺ ( സെന്റ്. പീറ്റേഴ്സ് യാക്കോബായ പള്ളി ), റവ. ഫാ. ദിലീപ് ഡേവിഡ്സൺ ( മലയാളി സി എസ് ഐ പാരിഷ് ) അഷ്റഫ് കാട്ടിൽ പീടിക ( സമസ്ത ) സതീഷ് കുമാർ ( എൻ എസ് എസ് ) ഷംസുദീൻ പൂക്കയിൽ ( ഐ സി എഫ് )പ്രദീപ് പത്തേരി, ജോയ് വെട്ടിയാടാൻ ( ബഹ്റൈൻ പ്രതിഭ ) സുനീഷ് സുശീലൻ ( എസ് എൻ സി എസ് ) തോമസ് ജോൺ ( കേരള കാത്തലിക് അസോസിയേഷൻ ) അബ്ദുൾ സലാം (കെ എൻ എം ) ജമാൽ ഇരിങ്ങൾ ( ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ ), ഡോ. പി. വി. ചെറിയാൻ, എബ്രഹാം ജോൺ,സി പി വർഗീസ്, സതീഷ് കുമാർ, ചന്ദ്രബോസ് ( ജി എസ് എസ് )ബിജു ( സീറോ മലബാർ സൊസൈറ്റി ) ഷാജി മുതലയിൽ ( നവ കേരള ) കെ. ടി സലിം ( നിയാർക്ക് ബഹ്റൈൻ ) റഷീദ് മാഹി ( തണൽ ) ജോൺസൻ ടി ജോൺ ( ബഹ്റൈൻ മാർത്തോമാ പാരിഷ് ) നിസാർ കൊല്ലം ( കൊല്ലം പ്രവാസി അസോസിയേഷൻ ), പവിത്രൻ ( വടകര സൗഹൃദ വേദി ) ഫസൽ ഭായ് (കണ്ണൂർ എയർപോർട്ട് സംരക്ഷണ സമതി ) ഇ വി രാജീവൻ, ഗിരീഷ് കാളിയത്ത് ( കൊയിലാണ്ടി കൂട്ടം ) അൻസാരി ( പ്രവാഹം ) സജിത്ത്
(നൗക ) ഒഐസിസി നേതാക്കളായ രവി കണ്ണൂർ, ജവാദ് വക്കം, മനു മാത്യു, നസിം തൊടിയൂർ,ഷമീം കെ സി,അഡ്വ. ഷാജി സാമൂവേൽ, മിനി മാത്യു, രഞ്ജിത്ത് പൊന്നാനി ( മലപ്പുറം പ്രവാസി അസോസിയേഷൻ )
ഷിബു എബ്രഹാം ( കോട്ടയം പ്രവാസി അസോസിയേഷൻ ) സഖറിയ ( പത്തനംതിട്ട പ്രവാസി അസോസിയേഷൻ ) ജോണി താമരശ്ശേരി ( കോഴിക്കോട് അസോസിയേഷൻ ) ഹനീഫ് കടലൂർ (നന്തി അസോസിയേഷൻ ) ജേക്കബ് തേക്ക് തോട് ( കുടുംബ സൗഹൃദയ വേദി ), സൽമാനുൽ ഫാരിസ് ( ഐ വൈ സി ഇന്റർ നാഷണൽ ) റംഷാദ് അയിലക്കാട് ( ലയൺസ് ക്ലബ് ) ഫിറോസ് നങ്ങാരത്തിൽ (കണ്ണൂർ സഹൃദയ വേദി ) ആന്റോ ജോസഫ് ( ബഹ്റൈൻ നെറ്റിവ് ബോൾ അസോസിയേഷൻ ) ജാലിസ് കെ കെ ( നടുവണ്ണൂർ അസോസിയേഷൻ ) എന്നിവർ അനുശോചന പ്രസംഗം നടത്തി. ഒഐസിസി നേതാക്കളായ ശങ്കരപിള്ള , ഷാജി പൊഴിയൂർ, ശ്രീധർ തേറമ്പിൽ, ചന്ദ്രൻ വളയം,വില്യം ജോൺ, പി ടി ജോസഫ്,മുനീർ യൂ,ബിജുബാൽ,സുരേഷ് പുണ്ടൂർ,ഉണ്ണികൃഷ്ണ പിള്ള, വിഷ്ണു വി, വർഗീസ് മോടയിൽ,സുമേഷ് ആനേരി,അലക്സ് മഠത്തിൽ, രഞ്ജൻ കേച്ചേരി, രജിത് മൊട്ടപ്പാറ, ശ്രീജിത്ത് പാനായി, ഷീജ നടരാജൻ,അനിൽ കുമാർ,സുബിനാസ് കിട്ടു, ആഷിക് പുതുപ്പള്ളി
എന്നിവർ നേതൃത്വം നൽകി.