മനാമ: ബഹ്റൈനിൽ പ്രവാസ ജീവിതം നയിക്കുന്ന വെള്ളികുളങ്ങരക്കാരുടെ കൂട്ടായ്മ നിലവിൽ വന്നു. പ്രദേശത്തെ പ്രയാസം അനുഭവിക്കുന്നവർക്ക് കൈത്താങ് ആവാനും, സർക്കാർ സർവീസുകളിൽ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നരീതിയിലുള്ള വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകിയുമാണ് സംഘടന പ്രവർത്തിക്കുക.വെള്ളികുളങ്ങരയിലെ പള്ളി/മദ്രസ സംരംഭങ്ങളോട് സഹകരണ മനോഭാവാവും അത്യാവശ്യ ഘട്ടങ്ങളിൽ സഹായവും സംഘടനയുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. പ്രദേശത്തെ ജനങ്ങൾക്കിടയിൽ ഐക്യവും സൗഹാർദ്ദവും ഊട്ടിയുറപ്പിക്കാനും കമ്മിറ്റി പ്രതിജ്ഞ ബദ്ധമാണ്. പ്രവാസ ലോകത്ത് നാട്ടുകാർക്കിടയിൽ പരസ്പര സഹായ മനസ്ഥിതി വളർത്തി എടുക്കുകയും ബന്ധങ്ങൾ ഊഷ്മളമാക്കാനും കമ്മിറ്റി ആഗ്രഹിക്കുന്നു.
ബഹ്റൈൻ – വെള്ളികുളങ്ങര മുസ്ലിം അസോസിയേഷൻ എന്ന പേരിൽ അറിയപ്പെടുന്ന കമ്മിറ്റിയുടെ 2023/24 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരവാഹികൾ:
ശംസുദ്ധീൻ വെള്ളികുളങ്ങര (പ്രസിഡന്റ് ) അബൂബക്കർ കെ പി (ജനറൽ സെക്രട്ടറി ) ജാഫർ കുനിക്ക് താഴ(ട്രഷറർ )ഹനീഫ പുതിയെടുത്ത്, മജീദ് നടേമ്മൽ (വൈസ് പ്രസിഡണ്ടുമാർ)ഫഹദ് കാഞ്ഞിരാട്ട്, എം കെ പി അസീസ് (സെക്രട്ടറിമാർ)അബൂബക്കറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ശംസുദ്ധീൻ സ്വാഗതവും ജാഫർ നന്ദിയും പറഞ്ഞു.ഹനീഫ,മജീദ്, ഫഹദ്, അസീസ്, ഫിറോസ് കെ പി, ഉബൈസ് കെ പി, നജീബ് പി പി, ഇസ്മായിൽ ഒ കെ. എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.