ഒമാൻ:ഒമാന്റെ വടക്കൽ ശർഖിയ്യ ഗവർണറേറ്റിലെ ബിദിയ വിലായത്തിലെ ഈത്തപ്പഴ വിളവെടുപ്പ് ‘തബ്സീൽ’ നാടിനും നാട്ടുക്കാർക്കും ഉത്സവമായി.
ഒമാനിലെ വിവിധ പ്രദേശങ്ങളിൽ ഈത്തപ്പഴ വിളവെടുപ്പ് തുടങ്ങി . പ്രധാനമായും വടക്കൽ ശർഖിയ്യ ഗവർണറേറ്റിലാണ് ഏത് ആഘോഷങ്ങളോടെ കൊണ്ടാടുക.. വിളവെടുപ്പ് മൂന്നാഴ്ചകാലം നീളും. വിളവെടുപ്പ് കാലം മുഴവൻ ഗ്രാമത്തിലെ മുതിർന്നവരും കുട്ടികളും തബ്സീൽ എന്ന പേരിൽ അറിയപ്പെടുന്ന വിളവെടുപ്പിൽ സജീവമാവും. ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് വേവിക്കുന്നത്. 15 മുതൽ 20 മിനിറ്റ് വരെയാണ് ഇവ വേവിക്കുന്നത്. ഇതിന് ശേഷം പ്രത്യേക സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഈ ഗ്രൗണ്ടിൽ അഞ്ച് മുതൽ പത്ത് ദിവസം നോരിട്ടുള്ള സൂര്യപ്രകാശത്തിൽ ഇവ കിടക്കും. ഉണങ്ങി കഴിയുന്നതോടെ വിപണനത്തിന് തയാറാവും. ഈത്തപ്പഴങ്ങൾ പ്രാദേശിക മാർക്കറ്റിലും അന്താരാഷ്ട്ര മാർക്കറ്റിലും വിൽക്കപ്പെടും. ഇന്ത്യ മറ്റ് ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കാണ് ഇവ വിപണനം ചെയ്യുന്നത്. നെതർലൻഡിൽ ചോക്ലറ്റ് ഉൽപാദനത്തിനും ഒമാൻ ഈത്തപ്പഴം വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.