യുഎഇയിൽ മെർസ് വൈറസ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയിലെ അല്‍ഐനില്‍ പ്രവാസി യുവാവിന് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന മെര്‍സ് (മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം) സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു .
വൈറസ് ബാധിച്ച 28കാരന്റെ ആരോഗ്യനില ഗുരുതരമല്ലന്നും . സമ്പര്‍ക്കത്തില്‍ വന്ന 108 പേരുടെയും പരിശോധനാഫലം നെഗറ്റീവാണെന്നും അധികൃതർ അറിയിച്ചു .ജൂണ്‍ എട്ടിന് ഛര്‍ദ്ദി, മൂത്രമൊഴിക്കുമ്പോള്‍ വേദന എന്നീ ലക്ഷണങ്ങളുമായി എത്തിയ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂണ്‍ 21ന് പിസിആര്‍ ടെസ്റ്റ് നടത്തി. ജൂണ്‍ 23ന് വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. പത്ത് വർഷത്തിനുശേഷമാണ് യുഎഇയില്‍ മെര്‍സ് വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.