പുതിയ 38 ഫാര്മസികൾക്കു അനുമതി : 350 ഓളം മരുന്നുകൾക്ക് അനുമതി

മ​നാ​മ: ബഹ്‌റൈനിൽ 350 ഇ​നം പു​തി​യ മ​​രു​ന്നു​ക​ൾ​ക്ക്​ അ​നു​മ​തി ന​ൽ​കി​യ​താ​യി നാ​ഷ​ന​ൽ ​​ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി അറിയിച്ചു . ഇത് സംബന്ധിച്ചു നാ​ഷ​ന​ൽ ​​ഹെ​ൽ​ത്ത്​ റെ​ഗു​ലേ​റ്റ​റി ​അ​തോ​റി​റ്റി സി.​ഇ.​ഒ ഡോ. ​മറിയം അ​ദ്​​ബി അ​ൽ ജ​ലാ​ഹി​മ വ്യക്തമാക്കി . ഹൃ​ദ​യ​രോ​ഗം, എ​യ്​​ഡ്​​സ്, അ​ർ​ബു​ദം, വൃ​ക്ക, ഹോ​ർ​മോ​ൺ ചി​കി​ത്സ തു​ട​ങ്ങി​യ​വ​ക്ക​ട​ക്ക​മു​ള്ള പു​തി​യ മ​രു​ന്നു​ക​ൾ​ക്കാ​ണ്​ അനുമതി ലഭിച്ചിരിക്കുന്നത് . ഇ​തോ​ടെ ബ​ഹ്​​റൈ​നി​ൽ വി​ൽ​പ​ന​ക്കും ഉ​പ​യോ​ഗ​ത്തി​നും അ​നു​മ​തി​യു​ള്ള മ​രു​ന്നു​ക​ളു​ടെ എ​ണ്ണം 3834 ആ​യി മാറി .2022 ൽ നി​ല​വി​ലു​ള്ള മ​രു​ന്നു​ക​ളു​ടെ വീണ്ടും ​ര​ജി​സ്​​ട്രേ​ഷ​ൻ അ​ട​ക്കം 5878 മ​രു​ന്നു​ക​ൾ​ക്ക്​ അ​നു​മ​തി തേ​ടി അ​പേ​ക്ഷ ല​ഭി​ച്ചി​രു​ന്നതായി അധികൃതർ വ്യക്തമാക്കി . ഫാർമസിയുടെ എണ്ണത്തിൽ 2021 നെ അപേക്ഷിച്ചു നാലു ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത് . 38 പുതിയ ഫാര്മസികൾക്കു അനുമതി നൽകിയതായും അധികൃതർ അറിയിച്ചു.