ബഹ്‌റൈൻ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും

ബഹ്‌റൈൻ : ആലപ്പുഴ ജില്ലയിലെ നൂറനാട്, പാലമേൽ, ചുനക്കര, താമരക്കുളം പഞ്ചായത്തുകളിലും പരിസരപ്രദേശങ്ങളിലും ഉള്ള ബഹ്‌റൈൻ പ്രവാസികളുടെ കൂട്ടായ്മയായ നിറക്കൂട്ട് ചാരുംമൂട് പ്രവാസി കൂട്ടായ്മയുടെ അഞ്ചാമത് വാർഷിക പൊതുയോഗവും 2023 – 2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹാളിൽ വച്ച് നടത്തപ്പെട്ടു. വൈസ് പ്രസിഡന്റ് ശ്രീ.സാമുവേൽ മാത്യു അധ്യക്ഷതിൽ കൂടിയ യോഗത്തിൽ 2022 -2023 വർഷക്കാലത്തെ വാർഷിക റിപ്പോർട്ട് സെക്രട്ടറി ശ്രീ.ലിബിൻ സാമുവേലും വരവ് ചിലവ് കണക്കുകൾ ട്രഷറർ ശ്രീ.ദീപക് പ്രഭാകറും അവതരിപ്പിച്ചു.പൊതുയോഗം റിപ്പോർട്ടിന്മേൽ ചർച്ച നടത്തി റിപ്പോർട്ട് പാസ്സാക്കി അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിന് ശ്രീ.ബോണി മുളപ്പാംപള്ളിൽ സ്വാഗതവും, ശ്രീ. ജിനു കൃഷ്ണൻ ജി നന്ദിയും രേഖപ്പെടുത്തി.പ്രസിഡൻ്റായിശ്രീ.ദീപക് പ്രഭാകറെയും, സെക്രട്ടറിയായി ശ്രീ.നിധിൻ ഗംഗയെയും, ട്രഷററായി ശ്രീ.വിജുവിനെയും, വൈസ് പ്രസിഡൻ്റായി ശ്രീ.ജിനു കൃഷ്ണനെയും, ജോയിന്റ് സെക്രട്ടറിയായി ശ്രീ.അഭിലാഷ് മണിയനെയും, എന്റർടൈൻമെന്റ് സെക്രട്ടറിയായി ശ്രീ.ശ്യാം ജിത്തിനെയും തിരഞ്ഞെടുത്തു. എക്സിക്യൂടടീവ് കമ്മിറ്റി അംഗങ്ങളായി ശ്രീ.വിനോദ്, ശ്രീ. K K ബിജു , ശ്രീ.രഞ്ജിത്ത് ഉണ്ണിത്താൻ, ശ്രീ.ബെന്നി രാജു, ശ്രീ.അരുൺ നൂറനാട്, ശ്രീമതി സിസിലി വിനോദ്, ശ്രീമതി സ്നേഹ ശ്യാം എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ഉപദേശകസമിതി അംഗങ്ങളായി ശ്രീ.സിബിൻ സലിം, ശ്രീ.സുമേഷ്, ശ്രീ.ഗിരീഷ് കുമാർ, ശ്രീ.ബോണി മുളപ്പാംപള്ളിൽ, ശ്രീ.ലിബിൻ സാമുവേൽ, ശ്രീ.സാമുവേൽ മാത്യു, ശ്രീ.അജിത് ചുനക്കര എന്നിവരെയും നാട്ടിലെ കോർഡിനേട്ടേഴ്‌സായി ശ്രീ.അശോകൻ താമരക്കുളം, പ്രമോദ് എന്നിവരെയും തിരഞ്ഞെടുത്തു.കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലമയി മുന്നോട്ട് ‌ കൊണ്ടുപോകാനും പ്രദേശവാസികളായ കൂടുതൽ ബഹ്‌റൈൻ പ്രവാസികളെ അംഗങ്ങളാക്കി കൊണ്ട് കൂട്ടായ്മയെ കൂടുതൽ ശക്തിപ്പെടുത്താനും പൊതുയോഗം തീരുമാനിച്ചു. കൂട്ടായ്മയിൽ അംഗങ്ങൾ ആകാൻ താല്പര്യമുള്ള ബഹ്‌റൈൻ പ്രവാസികൾക്ക് 33942241, 34152802 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.