പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ 3 മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകും.വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ വ്യക്തവുമായ ഉൽക്ക വർഷമാണ് 12ന് ദൃശ്യമാകുക. ബഹിരാകാശത്തുനിന്നും ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് അതിവേഗത്തിൽ പ്രവേശിക്കുന്ന പാറക്കഷണങ്ങളും തരികളുമാണ് ഉൽക്കകൾ. സെക്കൻഡിൽ 11 മുതൽ 70 വരെ കിലോമീറ്റർ വേഗത്തിലാണ് ഇവ വരുന്നത്. ഇവ ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വായുവുമായുള്ള ഘർഷണം മൂലം ചൂടു പിടിക്കുന്നു. ഈ തീപ്പൊരികളാണ് രാത്രി സമയങ്ങളിൽ നാം കാണുന്നത്. ഭൂമിയിൽ എല്ലായിടത്തും ഉൽക്കവർഷം ഉണ്ടാകും.