മനാമ: യുവജനകാര്യ മന്ത്രാലയം തംകീനുമായി സഹകരിച്ച് സംഘടിപ്പിച്ച യൂത്ത് സിറ്റി 2023അന്താരാഷ്ട്ര യുവജനദിനം ആഘോഷിച്ചു.യുവജനകാര്യ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സർറ ഇഷാഖ് മുർതദ അക്ബർ, യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (യുഎൻഡിപി) ആക്ടിംഗ് റസിഡന്റ് പ്രതിനിധി ഫിറാസ് ഗറൈബെ, മനാമയിലെ യുഎൻ ഇൻഫർമേഷൻ സെന്റർ ഡയറക്ടർ അഹമ്മദ് ബെൻ ലസൗദ് എന്നിവർ പങ്കെടുത്തു.അന്താരാഷ്ട്ര യുവജനദിനം ആഘോഷിക്കുന്നതിനും സുസ്ഥിര വികസനവും യുവജന ശാക്തീകരണവും കൈവരിക്കുന്നതിൽ യുവാക്കളുടെ പങ്കിനെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനും വിവിധ പ്രവർത്തനങ്ങളും പരിപാടികളും നടന്നു.ദേശീയ കർമപദ്ധതിയുടെ ഭാഗമായി യുവാക്കൾക്ക് മുൻഗണന നൽകുന്നതിനും വിവിധ മേഖലകളിൽ അവരുടെ ആശയങ്ങളെയും പദ്ധതികളെയും പിന്തുണയ്‌ക്കുന്നതിലൂടെ അവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുമുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത കുറിച്ച് ഫിറാസ് ഗറൈബെ പറഞ്ഞു. യുവാക്കളെ ശാക്തീകരിക്കാനും അവർക്ക് ശേഷി വർധിപ്പിക്കാനുള്ള അവസരങ്ങൾ നൽകാനും ലക്ഷ്യമിട്ടുള്ള ബഹ്‌റൈൻ നടപ്പിലാക്കുന്ന ഒരു അതുല്യമായ സംരംഭമാണ് യൂത്ത് സിറ്റി 2023.