രാജ്യത്തെ വിഭജനത്തിന്റ മുറിവുകളെ ഉണക്കാൻ ഭരണാധികാരികൾക്ക് കഴിയണം -ഒഐസിസി.

മനാമ : സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടത്തിൽ ഇൻഡ്യാ വിഭജനത്തിന്റെ മുറിവുകൾ ഉണക്കാൻ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു വും ഇന്ത്യയിലെ തെരുവുകളിൽ കൂടി സഞ്ചരിച്ചു കൊണ്ട് പരസ്പരം പോരടിക്കുന്ന ആളുകളെ സ്നേഹത്തിന്റെ പാതയിലേക്ക് കൊണ്ട് വരാൻ തയാറായത് പോലെ ഇന്നും നമ്മുടെ ഭരണാധികാരികൾ സ്നേഹത്തിന്റെ പാതയിലേക്ക് പരസ്പരം ഇല്ലായ്മ ചെയ്യുവാൻ തയാറായി നില്കുന്ന ആളുകളിലേക്ക് ഇറങ്ങുവാൻ തയാറാകണം എന്ന് ഒഐസിസി ദേശീയ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ നടത്തിയ എഴുപത്തിഏഴമത് സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു. മണിപ്പൂരിൽ കഴിഞ്ഞ നൂറു ദിവസത്തിൽ അധികമായി നടക്കുന്ന അക്രമണങ്ങളെ അമർച്ച ചെയ്യുവാൻ സാധിക്കാത്ത സർക്കാരുകൾ തികഞ്ഞ പരാജയം ആണ്. സമാനമായ രീതിയിൽ ഹരിയാനയിലും സർക്കാരിന്റെ തെറ്റായ നിലപാട് മൂലം ആക്രമണങ്ങൾ നടക്കുകയും, ജനങ്ങളുടെ ജീവനും, സ്വത്തിനും സംരക്ഷണം നൽകേണ്ട സംസ്ഥാന സർക്കാർ, ബുൾഡൊസർ ഉപയോഗിച്ച് വീടുകളും, കെട്ടിടങ്ങളും തകർത്ത് ജനങ്ങളെ തെരുവിൽ ഇറക്കാൻ നടത്തിയ ശ്രമങ്ങൾ ഹൈകോടതി യുടെ കൃത്യമായ ഇടപെടലുകൾ കാരണം ജനങ്ങൾക്ക് ജീവിക്കാൻ ഉള്ള അവസരം സംജാതമായത് . സ്വാതന്ത്ര്യം എന്നത് രാജ്യത്തെ എല്ലാ ആളുകൾക്കും അനുഭവയോഗ്യമാകുവാൻ ഭരണാധികാരികൾ വിഭജനത്തിന്റെ വക്താക്കൾ ആകാതെ ഒരുമയുടെയും, സഹോദര്യത്തിന്റെയും വക്താക്കൾ ആയി മാറണം എന്നും സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ പങ്കെടുത്ത നേതാക്കൾ അഭിപ്രായപെട്ടു.ഒഐസിസി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ ഒഐസിസി ജനറൽ സെക്രട്ടറി ബോബി പാറയിൽ, സെക്രട്ടറിമാരായ ജവാദ് വക്കം, മനു മാത്യു, ഒഐസിസി നേതാക്കളായ നസിം തൊടിയൂർ, മിനി മാത്യു, നിസാർ കുന്നംകുളത്തിങ്കൽ,ബ്രയിറ്റ് രാജൻ, സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, വില്യം ജോൺ, രഞ്ജിത്ത് പൊന്നാനി, അലക്സ്‌ മഠത്തിൽ, നിജിൽ രമേശ്‌, ജോജി ജോസഫ് കൊട്ടിയം, കുഞ്ഞുമുഹമ്മദ്, തുളസിദാസ്, റോയ് മാത്യു, ആഷിക് മുരളി, റാഷിക് കൊയിലാണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.