മനാമ : ബഹറിൻ കേരളീയ സമാജം എല്ലാവർഷവും കുട്ടികൾക്കായി നടത്തിവരാറുള്ള സമ്മർ ക്യാമ്പ് കളിക്കളം 2023 ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് സമാപന ചടങ്ങുകൾ ആരംഭിക്കും.എല്ലാവർഷവും ക്യാമ്പിന് നേതൃത്തം കൊടുക്കുവാൻ നാട്ടിൽ നിന്നും പ്രഗത്ഭ വ്യക്തിത്ത ങ്ങൾ ആണ് ക്യാമ്പ് ഡയറക്ടർ ആയി എത്തിച്ചേരാറുള്ളത്. ഈ വർഷം നാടക രംഗത്ത് പ്രശസ്തനായ കേരളത്തിൽ അറിയപ്പെടുന്ന തിയ്യറ്റർ, പ്രവർത്തകൻ, കുട്ടികൾ മുതൽ അധ്യാപകർക്കുവരെ ട്രെയിനിങ് നൽകി, വിവിധ മേഖലകളിൽ മികവ് തെളിയിച്ച ശ്രീ. തുളസി ദാസ് അവർകൾ ആണ് 45 ദിവസം നീണ്ടു നിന്ന ക്യാമ്പിന് നേതൃത്തം നൽകുവാനായി ഇവിടെ എത്തിച്ചേർന്നത്.. അദ്ദേഹത്തോടൊപ്പം ബഹറിനിൽ അറിയപ്പെടുന്ന ഒരു കൂട്ടം കലാ സാംസ്‌കാരിക പ്രവർത്തകർ കൂടി ക്യാമ്പിന്റെ ദൈനം ദിന പ്രവർത്തനത്തിൽ പങ്കാളികൾ ആയി പ്രവർത്തിക്കുന്നുണ്ട്.ക്യാമ്പ് ജനറൽ കൺവീനർ മനോഹരൻ പാവറട്ടി, ക്യാമ്പ് കൺവീനർമാരായ, ശ്രീമതി. ജയ രവികുമാർ,ശ്രീമതി. മായ ഉദയൻ എന്നിവരും കൂടാതെ ക്യാമ്പ് അധ്യാപകരായി അനീഷ് നിർമലൻ, ഫാസിൽ താമരശ്ശേരി, ഗിരിജ മനോഹരൻ, രചന അഭിലാഷ്, അഭിരാമി സഹരാജൻ, മേഘ പ്രസന്നകുമാർ, ശ്രീജിത്ത് ശ്രീ കുമാർ, ബ്ലൈസി ബിജോയ്, ആൽബർട്ട് ആന്റണി, അബ്ദുള്ള, തുടങ്ങിയവരും ക്യാമ്പിൽ സജീവ സാന്നിധ്യമായിരുന്നു.ക്യാമ്പിന്റെ സമാപന ദിവസമായ ആഗസ്റ്റ് 18 ന് ക്യാമ്പിൽ പങ്കെടുത്ത 150ൽ പരം കുട്ടികളും പങ്കെടുക്കുന്ന, വളരെ വ്യത്യസ്തത പുലർത്തുന്ന എന്റെ കേരളം – എന്റെ നാളെ എന്ന ദൃശ്യാവിഷ്കാരം ഉണ്ടായിരിക്കുന്നതാണ്…. കൂടാതെ എല്ലാ കുട്ടികളും പങ്കെടുക്കുന്ന കളം പിരിയൽ ചടങ്ങും, നൃത്തവും, വെടിക്കെട്ടും എല്ലാമായി കളിക്കളം 2023 സമാപനം കുറിക്കുന്നതായിരിക്കും..എല്ലാ കലാസ്നേഹികളെയും ഈ ചടങ്ങിന് സാക്ഷ്യം വഹിക്കുവാനും, കലാസന്ധ്യ ആസ്വദിക്കുവാനും, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നത്തിനുമായി കൃത്യ സമയത്തു തന്നെ എത്തിചേരണമെന്ന് സമാജം പ്രസിഡന്റ് ശ്രീ. പി വി. രാധാകൃഷ്ണപിള്ള, സെക്രട്ടറി ശ്രീ വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ശ്രീ ദേവദാസ് കുന്നത്ത് എന്നിവർ അറിയിച്ചു.