ജൊഹന്നാസ്ബെർഗ്: ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ അംഗമായി യുഎഇ, സൗദി അറേബ്യ, ഇറാൻ, അർജന്റീന, എതോപ്യ, ഈജിപ്ത് എന്നീ ആറു രാജ്യങ്ങൾ. സ്ഥാപക രാജ്യങ്ങളായ ഇന്ത്യ, ബ്രസീൽ, റഷ്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുടെ അംഗീകാരത്തോടെയാണ് ആറു രാജ്യങ്ങളുടെ ബ്രിക്സ് അംഗത്വപ്രവേശനം.അടുത്ത ജനുവരി ഒന്ന് മുതൽ പുതിയ അംഗങ്ങൾക്ക് പ്രവേശനം അനുവദിക്കും. ജോഹന്നാസ് ബർഗിൽ നടക്കുന്ന ഉച്ചകോടിയിലാണ് രാജ്യങ്ങളെ ക്ഷണിച്ചു കൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്. വ്യാപാര, സാമ്പത്തിക മേഖലകളിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നതാണ് ബ്രിക്സ് കൂട്ടായ്മ ഇരട്ടിയായി വിപുലീകരിച്ചുള്ള പുതിയ പ്രഖ്യാപനം.