ഇ​ന്ത്യ​ൻ എം​ബ​സി​ ഓ​പ​ൺ ഹൗ​സ് നടത്തി

മനാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​ ഓ​പ​ൺ ഹൗ​സ് നടത്തി.ഹി​ന്ദി, ഇം​ഗ്ലീ​ഷ്, ത​മി​ഴ്, മ​ല​യാ​ളം ഭാ​ഷ​ക​ളി​ൽ ന​ട​ത്തി​യ ഓ​പ​ൺ ഹൗ​സി​ൽ 75ല​ധി​കം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പ​ങ്കെ​ടു​ത്തു. നി​യു​ക്ത അം​ബാ​സ​ഡ​ർ വി​നോ​ദ് കു​ര്യ​ൻ ജേ​ക്ക​ബും എം​ബ​സി​യു​ടെ കോ​ൺ​സു​ലാ​ർ സം​ഘ​വും അ​ഭി​ഭാ​ഷ​ക സ​മി​തി​യും ഓ​പ​ൺ ഹൗ​സിൽ പ​ങ്കെ​ടു​ത്തു.ഇ​ന്ത്യ​യു​ടെ 77ാം സ്വാ​ത​ന്ത്ര്യ​ദി​ന വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി എം​ബ​സി സം​ഘ​ടി​പ്പി​ച്ച പ​താ​ക ഉ​യ​ർ​ത്ത​ൽ ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി അം​ഗ​ങ്ങ​ളു​ടെ വ​ൻ​തോ​തി​ലു​ള്ള പ​ങ്കാ​ളി​ത്ത​ത്തി​ൽ നി​യു​ക്ത അം​ബാ​സ​ഡ​ർ സ​ന്തോ​ഷം പ്ര​ക​ടി​പ്പി​ച്ചു. കോ​ൺ​സു​ലാ​ർ, വി​സ സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഓ​ൺ​ലൈ​ൻ അ​പ്പോ​യി​ൻ​മെ​ന്റ് എ​ടു​ക്കാ​ൻ പു​തി​യ മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ (EoIBh ക​ണ​ക്ട്) ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ അ​ദ്ദേ​ഹം പറഞ്ഞു . ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തോ​ടു​ള്ള പി​ന്തു​ണ​ക്കും സ​ഹ​ക​ര​ണ​ത്തി​നും പ്രാ​ദേ​ശി​ക അ​ധി​കാ​രി​ക​ളോ​ട് നി​യു​ക്ത അം​ബാ​സ​ഡ​ർ ന​ന്ദി പറഞ്ഞു കൂടാതെ കോ​ൺ​സു​ലാ​ർ, തൊ​ഴി​ൽ പ്ര​ശ്ന​ങ്ങ​ളു​ടെ പ​രി​ഹാ​ര​ത്തി​ന് സ​ഹാ​യി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​നും സം​ഘ​ട​ന​ക​ൾ​ക്കും അ​ദ്ദേ​ഹം ന​ന്ദി അറിയിച്ചു.ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി വെ​ൽ​ഫെ​യ​ർ ഫ​ണ്ട് മു​ഖേ​ന സ​ഹാ​യം ആ​വ​ശ്യ​മു​ള്ള വീ​ട്ടു​ജോ​ലി​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ദു​രി​ത​ബാ​ധി​ത​രാ​യ ഇ​ന്ത്യ​ക്കാ​ർ​ക്ക് താ​മ​സ​സൗ​ക​ര്യ​വും വി​മാ​ന​ടി​ക്ക​റ്റു​ക​ളും എം​ബ​സി ന​ൽ​കാ​റു​ണ്ട്. ആ ​സ​ഹാ​യം തുടർന്നും ഉണ്ടാകും . ഓ​പ​ൺ ഹൗ​സി​ൽ അ​വ​ത​രി​ക്ക​പ്പെ​ട്ട പ​രാ​തി​ക​ളും പ്ര​ശ്ന​ങ്ങ​ളും ഭൂ​രി​ഭാ​ഗ​ത്തിനും പരിഹാരം കണ്ടെത്തി ഇനിയുള്ളവ ഉ​ട​ൻ പ​രി​ഹ​രി​ക്കും എന്ന് അധികൃതർ വ്യക്തമാക്കി.