ഒമാൻ : 2023-24 അധ്യയന വർഷത്തിൽ ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ (STAI), ഇന്ത്യൻ സ്കൂൾ അൽ മബേലയിൽ സംഘടിപ്പിക്കുന്നു ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യർത്ഥികൾക്ക് അവരുടെ കഴിവുകൾ പര്യവേക്ഷണം ചെയ്യുന്നതിനും അവരുടെ കഴിവുകൾ സമർത്ഥമായി പ്രയോഗിക്കുന്നതിനുമുള്ള ഒരു വേദിയാണ് സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ ഫെസ്റ്റ് .. ഒമാനിലെ ഇരുപത്തി ഒന്നോളം ഇന്ത്യൻ സ്കൂളുകൾ പങ്കെടുക്കുന്ന മേളയിൽ അവരെകൂടാതെ ആറോളം ഇന്റർനാഷണൽ -ഒമാനി സ്കൂളുകൾ പങ്കെടുക്കുമെന്നും ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡ് ചെയർമാൻ ഡോ. ശിവകുമാർ മാണിക്കം വാർത്താസമ്മേളനത്തിൽ അറിയിച്ചു ..ഒമാനിലുടനീളമുള്ള ഇന്ത്യൻ സ്കൂളുകളിൽ നിന്നുള്ള കഴിവുള്ള വിദ്യാർത്ഥികളെ ഒരു കുടക്കീഴിൽ പ്രദർശിപ്പിക്കുന്ന “എംപവേർഡ് ടു ഇന്നൊവേറ്റ്” എന്നതാണ് ചടങ്ങിന്റെ ടാഗ്ലൈൻ..സെപ്തംബർ 8 ന് നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിൽ ഒമാനിലെ ഇന്ത്യൻ അംബാസഡർ ശ്രീ അമിത് നാരംഗ് മുഖ്യാതിഥിയായി പങ്കെടുക്കും.ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഫസർ -സോബോർണോ ഐസക് ബാരി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുമെന്നും ബി ഓ ഡി വൈസ് ചെയർമാൻ ഷമീർ പി.ടി.കെ, ഫിനാൻസ് ഡയറക്ടർ അശ്വിനി സവാരിക്കർ, ഇന്ത്യൻ സ്കൂൾ അൽ മബേലയുടെ ഡയറക്ടർമാരായ സയ്യിദ് സൽമാൻ, കൃഷ്ണേന്ദു എസ് , വിദ്യാഭ്യാസ ഉപദേഷ്ടാവുമായ ശ്രീ. വിനോബ എം.പി., ഇന്ത്യൻ സ്കൂൾ അൽ മബേലയിലെ എസ്.എം.സി. പ്രസിഡന്റ് ശ്രീ. ഷമീം, ഇന്ത്യൻ സ്കൂൾ അൽ മബേല പ്രിൻസിപ്പൽ പി. പ്രഭാകരൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു
ഒമാനിലെ ഇന്ത്യൻ സ്കൂളുകളുടെ ഡയറക്ടർ ബോർഡിന്റെ നേതൃത്വത്തിൽ സയൻസ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ
By : Ralish MR , Oman